കുര്യാക്കോസ്
സാറും
ലഹരിവിരുദ്ധ പ്രവര്ത്തനങ്ങളും
കോളേജുകളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍
രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നു. 32 വര്‍ഷം മുമ്പ്
കുര്യാക്കോസ്‌സാര്‍ നടപ്പാക്കിയ അതേപദ്ധതി.യാദൃച്ഛികമായാണ് അദ്ദേഹം ലഹരിക്കെതിരെ
പൊരുതാന്‍ തുടങ്ങുന്നത്. 1982ല്‍ പഴഞ്ഞി മാര്‍ ഡയനീഷ്യസ്‌കോളേജില്‍ പ്രിന്‍സിപ്പലായി
ചാര്‍ജെടുക്കാന്‍ പോകുംവഴിയുണ്ടായ കാഴ്ച മനസ്സിനെ നോവിച്ചു. കുന്നംകുളത്ത്
റോഡരികില്‍ മദ്യലഹരിയില്‍ വിവസ്ത്രരായി കിടക്കുന്ന ചെറുപ്പക്കാര്‍. ഒട്ടുംവൈകാതെ
തന്റെ കോളേജില്‍ അദ്ദേഹം ലഹരിവിരുദ്ധക്ലബ് രൂപവത്കരിച്ചു. തുടരെ യോഗങ്ങള്‍.
ഒരുയോഗത്തില്‍ ഒരു വിദ്യാര്‍ഥിനി വേദിയിലെത്തി മദ്യത്തിന്റെ കെടുതികള്‍
വിവരിച്ചു. ഒപ്പം 'ഈ പ്രിന്‍സിപ്പലിനെ ഞാന്‍ എന്റെ അച്ഛനേക്കാള്‍ സ്‌നേഹിക്കുന്നു'
എന്ന വാക്കുകളും.
മറ്റൊരു വിദ്യാര്‍ഥിയുടെ വാക്കുകളും പ്രിന്‍സിപ്പലിന് അംഗീകാരമായി. 'ഞാന്‍ ഇനിയൊരിക്കലും മദ്യപിക്കില്ല. കാരണം എന്നോട് ഇന്നാദ്യമായി ഒരാള്‍ മദ്യപിക്കരുതെന്ന് പറഞ്ഞു'. ഭിലായ് സെന്‍റ്‌തോമസ് കോളേജിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. നിരവധി സ്‌കൂളുകളിലും കോളേജുകളിലും പോയി പ്രസംഗിച്ചു. മൂന്നുലക്ഷത്തോളം പേരെക്കൊണ്ട് മദ്യവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചു. ഛത്തീസ്ഗഡ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ഷംതോറും ജയിലില്‍ ബോധവത്കരണം നടത്തി.മികച്ച പ്രിന്‍സിപ്പലിനുള്ള അഖിലേന്ത്യ അയാഷെ അവാര്‍ഡ് തെയോ മത്ഥിയാസ് അവാര്‍ഡ്, സാം ഹിഗ്ഗിന്‍ ബോത്തം നാഷണല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കോളേജുകളില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രീമാരിറ്റല്‍ കൗണ്‍സലിങ് നടത്തിയിട്ടുമുണ്ട്.
മുസ്‌ലിം സമുദായം മദ്യത്തെ ഹറാമായി കരുതുന്നത് ഏറ്റവും നല്ല മാതൃകയാണെന്ന് പ്രൊഫ. കെ.എം.കുര്യാക്കോസ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും ഈ എഴുപത്താറുകാരന്‍ മദ്യം രുചിച്ചിട്ടില്ല. നാല് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുണ്ട് കുര്യാക്കോസ് സാറിന്.സ്‌കൂളുകളിലും കോളേജുകളിലും മദ്യത്തിന്റെ ദൂഷ്യങ്ങള്‍പഠനവിഷയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ പരേതയായ കെ.സി. അന്നമ്മയും കോളേജ് അധ്യാപികയായിരുന്നു. മൂന്നുമക്കളുണ്ട്. വാകത്താനം കൊച്ചുപ്ലാപ്പറമ്പില്‍ വീട്ടില്‍ പ്രൊഫസര്‍ ഇപ്പോഴും സദാ കര്‍മ്മനിരതന്‍ .(Ref: Mathrubhumi)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment