ഓര്ത്തഡോക്സ്
സഭയുടെ
പ്രതിഷേധം
തുടർന്നു നടന്ന സെക്രട്ടറിയെറ്റ് മാർച്ചിൽ ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ഭാരവാഹികളും യുവജന പ്രസ്ഥാനം പ്രവർത്തകരും വിശ്വാസികളും അടങ്ങുന്ന ഒരു വലിയ ജനാവലി പങ്കെടുത്തു. റാലി സെക്രട്ടറിയെറ്റ് കവാടത്തിൽ സമ്മേളിക്കുകയും തുടർന്നു നടന്ന യോഗത്തിൽ അഭിവന്ദ്യ തിരുമേനി,ഭദ്രാസന സെക്രട്ടറി എന്നിവർ സംസാരിച്ചു. തൃക്കുന്നത്ത് സെമിനാരി പ്രശ്നത്തിൽ മാറി മാറി വരുന്ന സർക്കാരുകൾ സഭയെ വഞ്ചിക്കുകയാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങൾ ദൈവത്തിന്റെ സ്വന്തം നാടിനു ചേർന്നതല്ലെന്നും അഭി.തിരുമേനി പറഞ്ഞു. യോഗത്തിന് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ.ബാബു പാറയിൽ നന്ദി പ്രകാശിപ്പിച്ചു.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment