ദാവൂദിനെ പിടിക്കാന്‍ പോയ
കുട്ടികള്‍ പോലീസ് 'പിടിയില്‍'
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ച് പണമുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട മൂന്നുവിദ്യാര്‍ഥികള്‍ പോലീസ് പിടിയില്‍. പട്‌ന സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ഒന്‍പതാംക്ല ാസ് വിദ്യാര്‍ഥികളാണു കഴിഞ്ഞ ആഴ്‌ചയില്‍ ദാവൂദിനെ "പിടിക്കാന്‍" ഇറങ്ങിയത്.ദാവൂദിനെ പിടിച്ചാല്‍ കോടികള്‍ കിട്ടുമെന്ന വാര്‍ത്തയായിരുന്നു വിദ്യാര്‍ഥികള്‍ക്കു പ്രചോദനം. ടിവി സീരിയലകളില്‍ നിന്നാണു അധോലോകനായകനെ പിടികൂടാനുള്ള "തന്ത്രം" മെനഞ്ഞത്. കുട്ടികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയാണ് ആദ്യതിരിച്ചടിയായത്.
തുടര്‍ന്നു കുട്ടി "ഡിക്‌ടിറ്റീവുകളെ" തെരഞ്ഞ് ബീഹാര്‍ പോലീസും രംഗത്തെത്തി. ഈ സമയം സംഘം കൊല്‍ക്കത്തയിലെത്തിയിരുന്നു. ഇവിടെ ദാവൂദിനെത്തേടി അലഞ്ഞെങ്കിലും വിവരമൊന്നും കിട്ടിയില്ല. കൈയിലെ പണവും തീര്‍ന്നു. അവസാനം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
പണത്തിനായി ഭരണകക്ഷി എം.എല്‍.എ. അനന്ദ് കുമാര്‍ സിംഗിനെ കാണാന്‍ ശ്രമിച്ചപ്പോഴാണു കുട്ടികള്‍ പോലീസ് പിടിയിലായതെന്നു പട്‌ന സീനിയര്‍ എസ്.പി. മനു മാഹാരാജ് പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment