തൃക്കുന്നത്ത് സെമിനാരി അതിക്രമം:
റോക്ക്ലാന്റ് സെന്റ് മേരീസ് ഇടവക പ്രതിഷേധിച്ചു
തൃക്കുന്നത്തു സെമിനാരി പള്ളിയുടെ പൂട്ട് തകര്‍ത്ത് അനധികൃതമായി അകത്തു കയറിയ പാത്രിയാര്‍ക്കീസ് വിഭാഗത്തിെന്്റയും ശ്രേഷ്ഠ കാത്തോലിക്കാ തോമസ് പ്രഥമന്റേയും നടപടികളില്‍ പ്രതിഷേധിച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ റോക്ക്‌ലാന്റ് സെന്റ് മേരീസ് ഇടവക പ്രമേയം പാസ്സാക്കി. അതിക്രമിച്ച് കയറി സെമിനാരി മാനേജര്‍ യാക്കോബ് തോമസ് അച്ചനേയും സെമിനാരി വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ചവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സഭാ കൗണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ് പ്രമേയം അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി കുരിയാക്കോസ് ചാക്കോ പ്രമേയത്തെ പിന്താങ്ങി. പ്രതിഷേധ പ്രമേയത്തിന്റെ കോപ്പികള്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രിക്കും അയച്ചതായി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment