രാജ്യത്തിന്റെമാനവുംപോയി
ജനാധിപത്യത്തിന്റെഹിംസയുംനടന്നു
ജനാധിപത്യത്തിന്റെഹിംസയുംനടന്നു
കേട്ടുകേള്വിയില്ലാത്ത ഇത്തരം സംഭവങ്ങള് ജനാധിപത്യ വിശ്വാസികളുടെ മനസുമടുപ്പിക്കുമെന്നു തീര്ച്ച. മാത്രമല്ല, ഇതൊക്കെ ആഗോളസമൂഹത്തില് ഇന്ത്യയുടെ മുഖം വികൃതമാക്കുകയും ചെയ്തു. സഭയ്ക്കുള്ളിലോ പുറത്തോ പ്രതിഷേധിക്കാന് ആര്ക്കും അവകാശമുണ്ട്. പക്ഷേ, അതിരു കടക്കരുതെന്നു മാത്രം. ഇതിനിടെ ബില് ആഭ്യന്തരമന്ത്രി സുശീല്കുമാര് ഷിന്ഡേ അവതരിപ്പിച്ചെന്നും ഇല്ലെന്നും എം.പിമാരില്നിന്നു ഭിന്നാഭിപ്രായം ഉയര്ന്നു. എന്നാല്, ബില് അവതരിപ്പിച്ചതായി സര്ക്കാര് വ്യക്തമാക്കി. ബുധനാഴ്ച ഇടക്കാല റെയില്വേ ബജറ്റ് അവതരിപ്പിച്ചപ്പോഴും സഭ ബഹളത്തില് മുങ്ങിയിരുന്നു. വായന മുഴുമിക്കാന് കഴിയാതെ ഒടുവില് ബജറ്റ് സഭയുടെ മേശപ്പുറത്തുവച്ച് മന്ത്രിക്കു പിന്വാങ്ങേണ്ടിവന്നു.കത്തിയും കുരുമുളക് സ്പ്രേയുമൊക്കെയായിട്ടാണ് നമ്മുടെ എം.പിമാര് പാര്ലമെന്റില് എത്തിയതെന്നത് അവിശ്വസനീയമെന്നേ പറയേണ്ടൂ. നിന്ദ്യവും അപലപനീയവുമായ ഇത്തരം നടപടികള് തത്സമയം രാജ്യം മുഴുവന് കണ്ടു തലകുനിച്ചു. പ്രബുദ്ധമെന്നു നാം ഉദ്ഘോഷിക്കുന്ന നമ്മുടെ ജനാധിപത്യം ഈയൊരൊറ്റ സംഭവംകൊണ്ട് കുരുതികൊടുക്കപ്പെട്ടു. രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതിലില് നില്ക്കുമ്പോഴാണ് ഈ തീരാക്കളങ്കം വന്നു ഭവിച്ചത്. ഓരോ പാര്ലമെന്റ് സമ്മേളനത്തിനും കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. നീതിപൂര്വകമല്ലാത്ത ഇത്തരം പ്രതിഷേധ മാര്ഗങ്ങളിലൂടെ നഷ്ടമാകുന്നത് ജനങ്ങളുടെ പണവും രാജ്യത്തിന്റെ മാനവുമാണെന്നു എന്നാണിനി ജനപ്രതിനിധികള് തിരിച്ചറിയുക?
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment