Pages

Saturday, February 8, 2014

കാൻസർ തടയാൻ സർക്കാരിന് എന്തു ചെയ്യാൻ കഴിയും

കാൻസർ തടയാ ർക്കാരിന് എന്തു ചെയ്യാ കഴിയും
 ഒരു ലോക കാന്‍സര്‍ദിനം കൂടി  കടന്നു പോയി . ഞെട്ടിപ്പിക്കുന്ന ചില കണക്കുകള്‍ നിരത്തിക്കൊണ്ടാണ്‌ കാൻസർ ദിനം കടന്നു പോയത് . ഭീതിദമായ രീതിയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പാണ്‌ ഈ കണക്കുകളിലൂടെ ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്‌. ഇതിനു കാരണം  മനുഷ്യന്റെ ജീവിതശൈലിയിലും ആഹാര് രീതിയിലുമുണ്ടായമാറ്റമാണ് പാശ്‌ചാത്യരാജ്യങ്ങളെ അപേക്ഷിച്ചു കാന്‍സര്‍ നിരക്കു കുറവാണെന്ന കാര്യം കേരളത്തിന്‌ ആശ്വാസംതന്നെ. എന്നാല്‍, ഈ ആശ്വാസം അല്‍പായുസാണെന്ന്‌ ഇവിടത്തെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങള്‍ സംബന്ധിച്ചു പുറത്തുവന്ന പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. കേരളത്തില്‍ 35,000 ത്തിലധികം കാന്‍സര്‍ രോഗബാധിതരാണു പ്രതിവര്‍ഷം ചികിത്സ തേടുന്നത്‌. ലോകത്ത്‌ ഇത്‌ ഒന്നരക്കോടിയോളം വരും. രണ്ടു ദശകങ്ങള്‍കൂടി കഴിയുമ്പോള്‍ ഇതു രണ്ടരക്കോടിയിലെത്തുമെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു.മദ്യത്തിന്റെയും പാന്‍ അടക്കമുള്ള പുകയില ഉല്‍പന്നങ്ങളുടെയും വ്യാപകമായ ഉപയോഗമാണ്‌ ഇവിടെ കാന്‍സര്‍ രോഗബാധയ്‌ക്കു  ഒരു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. മദ്യമടക്കമുള്ള കാന്‍സര്‍കാരികളായ വസ്‌തുക്കളുടെ ഉപയോഗം അനുദിനം വര്‍ധിച്ചുവരുകയാണ്‌. അതോടൊപ്പം കാന്‍സര്‍ബാധിതരുടെ എണ്ണവും ആനുപാതികമായി ഉയരുന്നത്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വലിയ വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നത്‌.
ലോകത്തിനു മുന്നില്‍ വെല്ലുവിളിയുയര്‍ത്തി കാന്‍സര്‍ പടരുമ്പോള്‍ ഇതിനെ ചെറുക്കാന്‍ കേരളം എന്തു നടപടിയെടുത്തെന്ന്‌ അധികൃതര്‍ പരിശോധിക്കുന്നതു നന്നായിരിക്കും. പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന പരിമിതമായ ചികിത്സാസൗകര്യങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ മേഖലയിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെട്ടില്ലെന്നു കാണാം. സ്വകാര്യമേഖലയിലെ ചികിത്സാ സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും സാധാരണജനത്തിനു പ്രാപ്യമല്ല എന്നതാണു സത്യം. സര്‍ക്കാര്‍തലത്തില്‍ ഒട്ടേറെക്കാര്യങ്ങള്‍ ഈ രംഗത്തു ചെയ്യാനുണ്ട്‌, ചെയ്യേണ്ടതുണ്ട്‌.

കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ആര്‍.സി.സി. തുടങ്ങിയ ചികിത്സാകേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തിയതു പ്രയോഗികമാകുമെന്നു പ്രത്യാശിക്കാം. കാന്‍സര്‍ സാധാരണകുടുംബത്തിന്റെ സാമ്പത്തിക അടിത്തറയാണു തകര്‍ക്കുന്നത്‌. കാന്‍സര്‍ ചികിത്സയ്‌ക്കുള്ള ചെലവു സാധാരണ കുടുംബങ്ങള്‍ക്കു താങ്ങാനാകില്ല. മരുന്നുകളുടെ വിലയും കാന്‍സര്‍രോഗത്തിന്റെ വേദനയ്‌ക്കൊപ്പം താങ്ങാനാകാത്തതാണ്‌.ഈ സാഹചര്യത്തിലാണ്‌ ഇവര്‍ക്കു തണലായി സര്‍ക്കാരിനൊപ്പം പൊതുസമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമായി വരുന്നത്‌. അധികൃതരുടെ കനിവിന്‌ അപ്പുറം പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ ഒട്ടേറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്‌.വികസിതരാജ്യങ്ങളിലുള്ള പാലിയേറ്റീവ്‌ പരിചരണം പോലുള്ള സംരംഭങ്ങള്‍ ഇവിടെയും ആരംഭിച്ചിട്ടുള്ളതു പുതുപ്രതീക്ഷയുണര്‍ത്തുന്നതാണ്‌. രോഗബാധയില്‍ നിരാശരായവര്‍ക്കു തങ്ങള്‍ ഒറ്റയ്‌ക്കല്ല എന്ന സന്ദേശം നല്‍കുന്നതിനൊപ്പം സഹായത്തിന്റെയും പരിചരണത്തിന്റെയും താങ്ങുനല്‍കാനും ഇത്തരം സംരംഭങ്ങള്‍ക്കു സാധിക്കും. ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാന്‍ അധികൃതര്‍ക്കു കഴിയണം. എല്ലാ  ആശുപത്രികളിലും  പാലിയേറ്റീവ്‌ വാർഡും പരിചരണവും  നിർബന്ധമാക്കണം.പാലിയേറ്റീവ്‌  കെയർ  ചാരിറ്റി  സംഘടനകൾ എല്ലായിടവും  പ്രവർത്തനക്ഷമമാകണം . കാൻസറിനെ  തടയുന്ന  ആഹാര രീതി  പ്രചരിപ്പിക്കണം . സർക്കാർ മാറ്റത്തിന് അനുസരിച്ച്  ചിന്തിക്കുകയും  പ്രവര്ത്തിക്കുകയും  ചെയ്യണം .

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: