അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്, മലയാളി കുറ്റക്കാരന്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മലയാളി കുറ്റക്കാരനാണെന്ന് ഫെഡറല്‍ കോടതി വിധിച്ചു. ഓഹരി ഊഹക്കച്ചവടത്തിലൂടെ 27.60 കോടി ഡോളറിന്റെ (ഇപ്പോഴത്തെ കണക്കില്‍ ഏകദേശം 1700 കോടി രൂപ) തട്ടിപ്പ് നടത്തിയ കേസില്‍ അജയ് മാത്യു മറിയം ഡാനി തോമസ് എന്ന മാത്യു മാര്‍തോമയാണു പ്രതി. വിവിധ വകുപ്പുകളിലായി 45 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്. എന്നാല്‍, ശിക്ഷ അതില്‍ കുറവായേക്കുമെന്ന്
മാധ്യമങ്ങള്‍ സൂചിപ്പിച്ചു. ശിക്ഷ ജൂണ്‍ പത്തിനു വിധിക്കും.സാക് ക്യാപിറ്റല്‍ എന്ന ഫണ്ട് മാനേജിംഗ് കമ്പനിയുടെ ഫണ്ട് ട്രേഡറായിരുന്നു.
മാത്യു. അല്‍സ്‌ഹൈമേഴ്‌സിനു മരുന്ന് കണ്ടു പിടിക്കാന്‍ എലാന്‍ കോര്‍പറേഷന്‍, വെയ്ത്ത് തുടങ്ങിയ കമ്പനികള്‍ ഗവേഷണം നടത്തിയതുമായി ബന്ധപ്പെട്ടാണ് മാത്യു തട്ടിപ്പ് നടത്തിയത്. ഗവേഷണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഈ കമ്പനികളിലെ രണ്ട് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ഇയാള്‍ ചോര്‍ത്തിയെടുത്തു.
ഔഷധവിപണിക്കും ഓഹരി വിപണിക്കും ഒരുപോലെ താല്പര്യമുള്ള ഗവേഷണങ്ങളായിരുന്നു
ഇവരുടേത്. ഇതുമൂലം ഇവരുടെ ഓഹരികള്‍ക്ക് ആവശ്യകാരേറെയായിരുന്നു. മരുന്നു വിജയം വരിച്ചേക്കുമെന്നും കമ്പനികള്‍ വന്‍ ലാഭം കൊയ്യുമെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാക്ക് 2007 മുതല്‍ 90 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങി.എന്നാല്‍, മരുന്ന് പരീക്ഷണം പരാജയമാണെന്ന് 2008 ജൂലൈ 17-ന് ഡോക്ടര്‍മാര്‍ മാത്യുവിനെ അറിയിച്ചു. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സാക്ക് ഒരാഴ്ചകൊണ്ട് ഓഹരിയെല്ലാം വിറ്റു. ഈ ഇടപാടില്‍ 27.6 കോടി ഡോളറായിരുന്നു സാക്കിന്റെ ലാഭം. ബോണസായി മാത്യുവിനു 90 ലക്ഷം ഡോളറും ലഭിച്ചു. മരുന്ന് പരാജയമാണെന്നറിയാതെ ഓഹരികള്‍ വാങ്ങിയവര്‍ക്ക് നഷ്ടമുണ്ടാവുകയും ചെയ്തു.
കേരളത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ കുടിയേറിയ ബോബി-ഡോ.ലിസി ദമ്പതികളുടെ മകനാണ് 39 വയസുകാരനായ മാത്യു. റോസ് മേരിയാണ് ഭാര്യ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment