തിരുവനന്തപുരം നഗരത്തിന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ മൃഗബലി
തിരുവനന്തപുരം നഗരത്തിന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍
നിരോധനം ലംഘിച്ച് മൃഗബലി. തമിഴ്‌നാട്ടുകാര്‍ നടത്തുന്ന ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച
നടത്തുന്ന ഈ ക്രൂര കര്‍മത്തിന് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒത്താശ ലഭിക്കുന്നതായി
മാതൃഭുമി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ബലികര്‍മമാണ്
ഇവിടെ നടക്കുന്നത്. ഒറ്റ വെട്ടിന് ആടുകളുടെ തലയറുത്തതിന് ശേഷം ഒരു തുണിയുടെ മറവില്‍
നിന്ന്് തമിഴന്‍മാരായ പൂജാരിമാര്‍ ആടിന്റെ ചീറ്റിയൊഴുകുന്ന ചോര കുടിക്കുന്നു. ദൈവത്തിന്റെ
പേരില്‍ നടത്തുന്ന ഈ ക്രൂര വിനോദം കണ്ട് സായൂജ്യമടയാനെത്തുന്നവരിൽ ധാരാളം
മലയാളികളും ഉൾപെടുന്നു. ഇത് നാടിനു അപമാനകരമാണെന്ന് കവയത്രി സുഗതകുമാരി അടക്കമുള്ള
സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment