നീലേശ്വരം
സദാശിവന്
മതസൗഹാര്‍ദ്ദ
സമാധാന അവാര്‍ഡ്
മതസൗഹാര്‍ദ്ദ
വാരാചരണത്തിന്റെ ഭാഗമായി യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷ്യേറ്റീവ് ഏഷ്യ റീജന്‍ ഏര്‍പ്പെടുത്തിയ
മതസൗഹാര്‍ദ്ദ സമാധാന അവാര്‍ഡിന് കവിയും സാമൂഹികപ്രവര്‍ത്തകനുമായ നീലേശ്വരം
സദാശിവന്‍ അര്‍ഹനായി. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ്
ഏഴിന് മൂന്നിന് കരിക്കം ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ
വാരാചരണത്തിന്റെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും.
മാര്‍ത്തോമ സഭ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അവാര്‍ഡ് സമ്മാനിക്കും. മതമൈത്രി സെമിനാര്‍, കലാപരിപാടികള്‍ എന്നിവയും ഉണ്ടാകുമെന്ന് യു.ആര്‍.ഐ. ഏഷ്യ എക്‌സി. ഡയറക്ടര്‍ ഡോ. ഏബ്രഹാം കരിക്കം, മേഖല ചെയര്‍മാന്‍ പ്രൊഫ. ജോണ്‍ കുരാക്കാര്‍, കണ്‍വീനര്‍ സാജന്‍ കോശി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.(Mathrubhumi-06-02-2014)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment