Pages

Wednesday, February 5, 2014

മലയാളി യുവാവ് സ്വർണ്ണം വിഴുങ്ങി ഗുരുതരനിലയിൽ ആസ്‌പത്രിയിൽ

മലയാളി യുവാവ്  സ്വർണ്ണം വിഴുങ്ങി  ഗുരുതരനിലയിൽ ആസ്‌പത്രിയിൽ
നാട്ടിലേക്കു കടത്താന്‍ ദുബായില്‍നിന്ന് വിഴുങ്ങിയ സ്വര്‍ണം നാട്ടിലെത്തി നാലുദിവസം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. ശാരീരികാസ്വാസ്ഥ്യംമൂലം യുവാവ് ആസ്പത്രിയിലെത്തി. അവിടെ നടത്തിയ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടെത്തി. 
പുറത്തുവരാനായി എനിമ നല്കി കിടത്തിയിരിക്കുകയാണ്. ആസ്പത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസും സ്വര്‍ണം പുറത്തുവരുന്നതും കാത്തിരിപ്പാണ്. കാസര്‍കോട് പച്ചങ്ങാട് സ്വദേശിയായ യുവാവാണ് സ്വര്‍ണം വിഴുങ്ങി വെട്ടിലായത്. കാപ്‌സ്യൂള്‍ രൂപത്തില്‍ കവറിനുള്ളിലാക്കിയാണ് സ്വര്‍ണം വിഴുങ്ങിയത്. നാലുദിവസംമുമ്പ് നാട്ടിലെത്തിയെങ്കിലും ഇതുവരെ മലശോധനയുണ്ടായില്ല.
അതോടെ ശാരീരികമായും മാനസികമായും അവശനായ യുവാവ് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടി. അവിടെ നടത്തിയ സ്‌കാനിങ്ങില്‍ വയറ്റിനുള്ളില്‍ സ്വര്‍ണം കണ്ടെത്തി. തുടര്‍ന്ന് അവര്‍ പോലീസിനെ വിവരമറിയിച്ചു.യുവാവിന് മലശോധനയ്ക്കായി എനിമ നല്കിയിട്ടും സ്വര്‍ണം പുറത്തുവന്നിട്ടില്ല. ആസ്പത്രിമുറിക്കു പുറത്ത് രാത്രി വൈകിയും പോലീസ് കാവലാണ്.പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട യുവാവ് പണത്തിനുവേണ്ടി സ്വര്‍ണക്കടത്തുകാരുടെ കാരിയറാവുകയായിരുന്നു. എത്ര സ്വര്‍ണം ഇയാള്‍ വിഴുങ്ങിയിട്ടുണ്ടെന്നു വ്യക്തമല്ല. തനിക്ക് രണ്ടുലക്ഷം രൂപയാണ് അവര്‍ വാഗ്ദാനംചെയ്തതെന്ന് യുവാവ് പോലീസിനോട് 
പറഞ്ഞു 

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: