Pages

Monday, February 10, 2014

ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണം: കേന്ദ്രം

ഇറ്റാലിയന് നാവികര്
വിചാരണ നേരിടണം: കേന്ദ്രം
കടല്‍കൊലകേസില്‍ ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തീരുമാനം സുപ്രീംകോടതിയെ കേന്ദ്രം തിങ്കളാഴ്ച അറിയിക്കും. സുവ നിയമത്തിലെ മൂന്ന്- എ വകുപ്പ്പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. ഇത് പ്രകാരം പരമാവധി 10 വര്‍ഷംവരെയാണ് തടവ് ലഭിക്കുക.നേരത്തെ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുവാന്‍ കേസന്വേഷിക്കുന്ന എന്‍ഐഎക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇത് പ്രകാരം വധശിക്ഷവരെ ലഭിക്കുമായിരുന്നു. എന്നാല്‍ ഇറ്റലിയുടേയും യൂറോപ്യന്‍ യൂണിയന്റെയും താല്‍പര്യപ്രകാരം പിന്നീടത് ഇളവ്ചെയ്ത് പരിഷ്ക്കരിക്കുകയായിരുന്നു. തങ്ങള്‍ക്കതിരെ സുവ നിയമം ചുമത്തരുതെന്ന് ആവശ്യപ്പെട്ട് നാവികര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. മല്‍സ്യതൊഴിലാളികളെ മനപ്പൂര്‍വ്വം വെടിവെച്ചതല്ലെന്നും സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്നും കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നാവികര്‍ വെളിപ്പെടുത്തിയിരുന്നു.

അതേ സമയം കൊലക്കുറ്റം വിധിക്കാവുന്ന സുവ നിയമം നാവികര്‍ക്ക് ചുമത്തുന്നതിനെതിരെ ഇറ്റലി കടുത്ത പ്രതിഷേധം അറിയിച്ചു. നാവികര്‍ തീവ്രവാദികളോ കൊള്ളക്കാരോ അല്ലെന്നും ഇറ്റലി പ്രതികരിച്ചു

                                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: