Pages

Tuesday, February 11, 2014

കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരികൊല്ലപെട്ടു

കോണ്ഗ്രസ് ഓഫീസിലെ ജീവനക്കാരികൊല്ലപെട്ടു
നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. തൃശ്ശൂര്‍ റേഞ്ച് ഐ.ജി. ഗോപിനാഥന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണം നടക്കുക. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായും ബലാത്സംഗത്തിനുശേഷമാണ് കൊല നടന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ബലാത്സംഗം നടന്നതായി അറിവായിട്ടില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ ബലാത്സംഗം നടന്നോ ഇല്ലയോ എന്ന് പറയാനാകൂവെന്നാണ് നിലമ്പൂര്‍ സിഐ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
മൃതദേഹത്തിന്റെ പലഭാഗത്തും മുറിവുകള്‍ ഉണ്ടായിരുന്നു. മരിച്ച സ്ത്രീ കന്യകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. മൂക്കും വായും പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് രാധ മരിച്ചതെന്നും പ്രാഥമികമായി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായ നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ വീട്ടില്‍ രാധയെ അഞ്ചാം തീയതി മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഞായറാഴ്ച ചുള്ളിയോട്ടെ ഒരു കുളത്തില്‍ കണ്ടെത്തിയ മൃതദേഹം രാധയുടെതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മറ്റൊരു സ്ത്രീയുമായുള്ള തന്റെ അവിഹിത ബന്ധം പുറത്താക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് രാധയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബിജു പോലീസിന് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ബലാത്സംഗം നടന്നതായി കണ്ടെത്തുകയായിരുന്നു. രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍നിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും ചെയ്തു. മൊബൈല്‍ഫോണ്‍ അങ്ങാടിപ്പുറംവരെ കൊണ്ടുപോയി സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിഞ്ഞു. ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്.

                                          പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: