Pages

Thursday, February 13, 2014

തണുത്തുറഞ്ഞ ശില്‍പ്പങ്ങളുമായി ചൈനയിലെ ഹാര്‍ബന്‍ ഒരുങ്ങി

തണുത്തുറഞ്ഞ ശില്പ്പങ്ങളുമായി
ചൈനയിലെ ഹാര്ബന് ഒരുങ്ങി
 ചൈനയിലെ വടക്കുകിഴക്കന് നഗരമായ ഹാര്ബനില് ഐസ് ഉത്സവത്തിന് തുടക്കമായി. ഉത്സവം അന്പതാം വാര്ഷികം ആഘോഷിക്കുന്ന വേളയില് വ്യത്യസ്തമായതിനായുള്ള പരക്കം പാച്ചിലിലാണ് ശില്പ്പികള്. 150 അടി ഉയരമുള്ള പള്ളിയാണ് വര്ഷത്തെ പ്രത്യേക ആകര്ഷണംഓരോ ജനുവരിയിലും തണുത്ത സൈബീരിയന് കാറ്റിന്റെ ചൂളം വിളി ചുരം കടന്നെത്തുമ്പോള് ചൈനയിലെ പെരുന്തച്ചന്മാരുടെ മനസ്സിലെ ശില്പ്പി ഉണരുകയായി. നിമിഷാര്ദ്ധത്തിന്റെ ആയുസുമാത്രം കല്പ്പിക്കുന്ന ഐസ് കട്ടയില് ഹാര്ബന് നിവാസികളുടെ കരവിരുത് സൃഷ്ടിക്കുന്നത് അത്ഭുത ലോകമാണ്്. ശീതമാപിനിയിലെ താപനില -35 ഡിഗ്രിയില് താഴെ എത്തുമ്പോള് സാധാരണ ജീവിതം അസാധ്യമാകുന്നതിനെ നഗരവാസികള് മറികടക്കുന്നത് ഐസ് ഉത്സവം ആഘോഷിച്ചാണ്. തണുപ്പിനെ വെല്ലുന്ന ഉടുപ്പുകള് ധരിച്ച് നിരത്തിലറങ്ങുന്ന പെരുന്തച്ചന്മാര് പണിയായുധങ്ങള് ഉപയോഗിച്ച് മഞ്ഞ്മലകളെ തുരന്ന് ന്യൂയോര്ക്കിലെ എംപയര് സേ്റ്ററ്റ് ബില്ഡിംഗും, ചൈനയിലെ വന്മതിലും, റോമിലെ കൊളോസിയവും പുന:സൃഷ്ടിക്കും. വലിപ്പമുള്ള മാതൃകകളായതിനാല് കാഴ്ച്ചക്ക് മിഴിവ് കൂടും. രാത്രികാലങ്ങളില് എല്ഇഡി ബള്ബ് ഉപയോഗിച്ച് പ്രകാശമാനമാക്കുമ്പോള് മഴവില്ലുകള് തീര്ത്ത അത്ഭുതലോകത്തെത്തിയ പ്രതീതിയാണ് കാഴ്ച്ചക്കാരുടെ മനസില് ഉണ്ടാകുന്നത്.

       ഹാര്ബനിലെ എല്ലാ മഞ്ഞുകാലത്തിലും ശില്പ്പികള് ഐസ് കട്ടകള്ക്ക് ചുറ്റും ഒത്തുകൂടാറുണ്ട്. വര്ഷം ഇവിടെ ഒത്തുകൂടിയത് 10,000 ശില്പ്പികളാണ്. 40 ലക്ഷം ഘനഅടി ഐസ് ഉപയോഗിച്ച് ഇനിയുള്ള പതിനഞ്ചു ദിവസം ഇവര് തകൃതിയായി പണിയെടുക്കും. അല്പ്പായുസുള്ള അത്ഭുതപ്രപഞ്ചം സൃഷ്ടിക്കാന് നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന സോംഗുവ നദിയില് നിന്നാണ് ഐസ് കട്ടകള് ശേഖരിക്കുന്നത്. ഒരുമാസം മുമ്പു തന്നെ ഇതിനുള്ള തയ്യാറെടുപ്പുകള് ആരംഭിക്കും.
 1963 ല് തുടങ്ങിയ ശീതകാല വിനോദം സാംസ്കാരിക വിപ്ലവത്തിനിടയില് കൈമോശം വന്നുപോയെങ്കിലും 1985 ജനുവരിയില് തിളക്കമുള്ള പൈതൃകത്തെ ചൈന തിരിച്ചുപിടിച്ചു. പഴയകാലത്ത് മൂര്ച്ചയേറിയ ആയുധങ്ങള് ഉപയോഗിച്ച് ചെയ്തിരുന്ന കൈവേലകള്ക്ക് ഇന്ന് ലേസര് സാങ്കേതികതയും കൂട്ടിനെത്തിയിട്ടുണ്ട്. ഒരു മഞ്ഞ് കാലത്തിന്റെ ഓര്മ്മ പടിയിറങ്ങുന്നത് ചൈനയുടെ വിദേശനാണ്യ ശേഖരത്തിന് കനത്ത സംഭാവന നല്കിയാണ്.

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: