സൂര്യാഘാതം സൂക്ഷിക്കുക
സംസ്ഥാനത്ത് കടുത്ത
സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില
ഉയരാനും സാധ്യതയുണ്ട്. ഫെബ്രുവരി അന്ത്യത്തോടെ കൂടുതല്‍ ജാഗ്രത വേണമെന്നാണ്
ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവുമധികം അന്തരീക്ഷതാപം പ്രതീക്ഷിക്കുന്ന
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സൂര്യാഘാത സാധ്യത ഏറെയാണ്. സൂര്യതാപംമൂലം 104 ഡിഗ്രി
സെല്‍ഷ്യസില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍വം വരണ്ടുപോകുക, ശ്വസനം
സാവധാനമാകുക, മാനസിക പിരിമുറുക്കം, തലവേദന, പേശിമുറുകല്‍, കൃഷ്ണമണി വികസിക്കല്‍,
ക്ഷീണം, ചുഴലി, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കടുത്ത
ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് സൂര്യാഘാത സാധ്യത
കൂടുതല്‍. കുട്ടികള്‍, പകല്‍ സമയം തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍, നിര്‍മാണതൊഴിലാളികള്‍
തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗിയെ തറയിലോ കട്ടിലിലോ
കിടത്തുക, ചൂടു കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തിവയ്ക്കുക,
വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക, വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക
എന്നിവയാണ് സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്. കടുത്ത ചൂടിനോട് ദീര്‍ഘനേരം
സമ്പര്‍ക്കം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങളും
സ്വീകരിക്കാം.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment