ദോഹയിൽ പരിസ്‌ഥിതി സൗഹൃദ പ്രവര്ത്തനങ്ങള് നടത്തിയ സ്കൂളുകള്ക്ക് അവാര്ഡ് നല്കി
ദോഹ ബാങ്കിന്റെ ഇക്കോ-സ്കൂള് പദ്ധതിയുടെ ഭാഗമായി മികച്ച പരിസ്ഥിതി സൗഹൃദ പ്രവര്ത്തനങ്ങള് നടത്തിയ സ്കൂളുകള്ക്ക് അവാര്ഡ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം ദോഹ ബാങ്ക് ടവറില് നടന്ന ചടങ്ങില് ജേതാക്കളായ സ്കൂള് പ്രതിനിധികളും വിദ്യാര്ഥികളും , ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭവന് സ്കൂള് , പാകിസ്താന് എഡ്യുക്കേഷന് സെന്റര് , ഫിലിപ്പീന് സ്കൂള് ദോഹ , എം.ഇ.എസ് ഇന്ത്യന് സ്കൂള് , ബിര്‍ള പബ്ലിക് സ്കൂള് , അല് അഹ് നഫ് ബിന് ഖൈസ് ഇന്ഡിപെന്റന്റ് സ്കൂള് എന്നിവയ്ക്കാണ് വിവിധ വിഭാഗങ്ങളില് അവര്ഡ് ലഭിച്ചത്.
സാമുഹിക പ്രതിബദ്ധയുടെ ഭാഗമായാണ് ദോഹബാങ്ക് ഇക്കോ-സ്കൂള് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ചടങ്ങില് സംസാരിച്ച ദോഹബാങ്ക് സി.ഇ.ഒ ഡോ.ആര് സീതാരാമന് വ്യക്തമാക്കി. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും പരിസ്ഥിതി വിഷയങ്ങളില് ക്വിസ് മല്സരവും നടന്നു. ഫിലിപ്പീന് സ്കൂള് പ്രിന്സിപ്പല് ഡോ.അല്ക്സാണ്ടര് അകോസ്റ്റ സംസാരിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment