ഓഷോയുടെ
ലോകംആനന്ദത്തിന്റെ ലോകം
ഓഷോയുടെ ലോകം ആനന്ദത്തിന്റെ ലോകമാണ്.സ്‌നേഹത്തിലും
ആനന്ദത്തിലും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന രചനകളും ഭാഷണങ്ങളുമാണ് ഓഷോയുടേത്.
ജീവിതത്തോട് സ്‌നേഹാധിഷ്ഠിതമായ ആസക്തി നിലനിര്‍ത്താന്‍ ഓഷോ രചനകള്‍ നിരന്തരം
സംസാരിക്കുന്നു. ആത്മീയതയുടെ പുതിയ വഴി തുറന്ന് ഓഷോ ജീവിതത്തിന്റെ അര്‍ത്ഥത്തെ
കാട്ടിത്തന്നു. കമ്മ്യൂണിസവും ധ്യാനവും, പ്രേമത്തിന്റേയും മോക്ഷത്തിന്റേയും
രഹസ്യങ്ങള്‍ , ജീവിതം ലൈംഗീകോര്‍ജ്ജമാകുന്നു, നര്‍മ്മത്തിലൂടെ ദൈവത്തിലേക്ക്,
ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക്, അഹന്തയില്ലായ്മയുടെ മന:ശാസ്ത്രം, ശൂന്യതയുടെ
പുസ്തകം തുടങ്ങിയ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഇതിലുണ്ട്. ആനന്ദത്തിന്റെ ഓഷോവഴികള്‍
ഇവിടെ.''നിങ്ങള്‍
ആരു തന്നെയുമാവട്ടെ,പരിപൂര്‍ണസ്വീകരണത്തോടെ അഗാധമായി സ്വന്തം ആത്മപ്രകൃതിയില്‍
ജീവിക്കുക. മറ്റുള്ളവരുടെ ആശയങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ സ്വയം
ക്രമപ്പെടുത്താതിരിക്കുക. കേവലം നിങ്ങളായിത്തന്നെ വര്‍ത്തിക്കുക. നിങ്ങളുടെ
ആധികാരിക പ്രകൃതിയൊടൊപ്പം.. അപ്പോള്‍ ആനന്ദം ഉയരുക തന്നെ ചെയ്യും. അത് നിങ്ങളില്‍
നിന്നുതന്നെ ഉറവെടുക്കുന്നു. ആനന്ദത്തില്‍ ജീവിക്കുന്നവര്‍ സ്വഭവികമായും
പ്രേമത്തില്‍ ജീവിക്കുന്നു. ആനന്ദമാകുന്ന പുഷ്പത്തിന്റെ സുഗന്ധമാകുന്നൂ പ്രേമം..''
-ഓഷോ ''ഒരു
ബുദ്ധന്റെ പ്രേമം തീര്‍ത്തും വ്യത്യസ്തമാണ്. ബുദ്ധന്‍ നിങ്ങളെ പ്രേമിക്കാന്‍
വരികയാണെങ്കില്‍ നിങ്ങള്‍ക്കത് ഇഷ്ടപ്പെടാന്‍ വഴിയില്ല, കാരണം ബുദ്ധന്റെ പ്രേമം
യാതൊരു ഉപാധിയുമില്ലാത്തതാണ്...'' -ഓഷോ''ഒരന്വേഷകന്
അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത്
അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല...'' -ഓഷോ
''നിങ്ങളാരാണെന്ന്
നിങ്ങള്‍ അറിയുന്നില്ല. ഒരിക്കല്‍ അതറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല.
നിങ്ങള്‍ സ്വതവേ ശ്രേഷ്ഠനാണ്. നിങ്ങള്‍ മാത്രം ശ്രേഷ്ഠനാണെന്നുമല്ല. ഒന്നും
അധമമല്ല. ഈ അസ്ഥിത്വത്തില്‍ എല്ലാം ഉത്തമമാണ്. കാരണം അസ്ഥിത്വം ഒന്നേയുള്ളൂ.
അധമമായതിനോ ഉത്തമമായതിനോ ഉണ്മയില്ല. കാമനകളില്ലാത്ത മനസ്സിന് ഈ തിരിച്ചറിവ്
ഉണ്ടാവും.'' -ഓഷോ''ആത്മീയമായ
പ്രേമം വിവാഹമായിത്തീരുകയില്ല. സമാധാനത്തെ നിങ്ങളുടെ ഹൃദയത്തില്‍ അനുഭവിക്കുക.
എല്ലാ ദിശകളിലേക്കും വികസിക്കുക. നിസ്സംഗനായി നില കൊള്ളുക. നിങ്ങള്‍ സര്‍വ്വശക്തനാണ്
എന്നു വിശ്വസിക്കുക. ആത്മാവിനെ അകത്തും പുറത്തും സങ്കല്പിക്കുക. ആഗ്രഹത്തോട്
മല്ലിടാതിരിക്കുക. അസ്തിത്വത്തിന്റെ ഏകതയെ തിരിച്ചറിയുക. ബോധം മാത്രമേ നിലനില്‍ക്കുന്നുള്ളൂ
എന്നറിയുക. നിങ്ങളുടൈ ഉള്ളിലെ വഴികാട്ടിയായിരിക്കുക. പ്രവര്‍ത്തനത്തില്‍
വിനോദിക്കുന്നവനാകട്ടെ. നിങ്ങളുടെ ശരീരത്തെ ശൂന്യമായ അനുഭവിക്കുക..?''-ഓഷോ''കാലം ഒരു
കുട്ടിയാണ്. കളിയില്‍ ചുവടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കുട്ടി. രാജകീയമായ
അധികാരം ഒരു കുട്ടിയുടേതാണ്.''-ഓഷോ
''ആളുകള്‍ക്ക്
അവരുടെ സ്വന്തം ആന്തരികസത്തയെ മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു സാഹചര്യം, ഒരു
വിദ്യാഭ്യാസം സൃഷ്ടിക്കുവാന്‍ നമുക്ക് സാധിച്ചാല്‍, അതിലൂടെ അവര്‍ പുറത്തുവരുന്നത്
മഹത്തായ കാരുണയോടെ, എല്ലാത്തിനോടുമുള്ള സ്‌നേഹത്തോടെ ആയിരിക്കും. അവര്‍ക്ക്
ജീവിതത്തടോ് അതിതായ ആദരവുണ്ടായിരിക്കും. അവര്‍ക്ക് ആരേയും ചൂഷണം ചെയ്യുവാന്‍
കഴിയില്ല. വാസ്തവത്തില്‍, ആദ്യം വരേണ്ടത് ആദ്ധ്യാത്മിക കമ്യൂണിസമാണ്. അതിനുശേഷം
മാത്രമേ അതിനെ അനുഗമിച്ച് കൊണ്ടുമാത്രമേ, സാമ്പത്തികകമ്യൂണിസത്തിന് വന്നുചേരാന്‍
സാധിക്കൂ''- ഓഷോ
''ലോകത്തോട് ആസക്തിയുള്ളവനാകാതിരിക്കുക, ലോകത്തോട് വിരക്തിയുള്ളവനാകാതിരിക്കുക. അതെങ്ങെനയോ അതേപടി സ്വീകരിക്കുക. അതിനെച്ചൊല്ലി യാതൊരു പ്രശ്‌നവും സൃഷ്ടിക്കാതിരിക്കുക. എല്ലാം തന്നെ ലളിതമാണ്. യാഥാര്യത്ഥ്യം ലളിതമാണ്. അത് സങ്കീര്‍ണം എന്നു തോന്നിപ്പിക്കുന്നത് അജ്ഞത കൊണ്ടുമാത്രമാണ്. ഒരിക്കല്‍ നിങ്ങളതറിഞ്ഞുകഴിഞ്ഞാല്‍ അത് ലളിതമായിത്തീരും. കൊടുമുടികളേയും താഴ് വരകളേയും ഒരേപോലെ സ്വീകരിക്കുവാന്‍ നിങ്ങള്‍ പ്രാപ്തനായിത്തീരും.''-ഓഷോ''നിങ്ങളില്‍ അമര്‍ത്തിവെക്കപ്പെട്ടതുമായ എല്ലാറ്റിനേയും തന്നെ ഒരിക്കല്‍ നിങ്ങള്‍ക്ക് സാധ്യമാവുകയാണെങ്കില്‍ നിങ്ങള്‍ വീണ്ടും സ്വഭാവികനായിത്തീരും. നിങ്ങള്‍ വീണ്ടും ഒരു ശിശുവായിത്തീരും. ആ ശിശുവിനോടൊപ്പം പല സാധ്യതകളും തുറക്കപ്പെടും. അപ്പോള്‍ മാത്രമേ നിങ്ങളുടെ ഊര്‍ജ്ജത്തെ പരിവര്‍ത്തനപ്പെടുത്താന്‍ സാധ്യമാവുകയുള്ളൂ. അപ്പോള്‍ നിങ്ങള്‍ പരിശുദ്ധനും നിഷ്‌കളങ്കനും ആയിത്തീരും. ആ നിഷ്‌കളങ്കതയോടും ശുദ്ധിയോടുമൊപ്പം പരിവര്‍ത്തനം സാധ്യമാകും.''-ഓഷോ.ഓഷോയുടെ പുസ്തകങ്ങള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment