ടി .പി ചന്ദ്രശേഖരൻ വധം:
കെ.കെ രമ നിരാഹാര സമരം തുടങ്ങി.
ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഡാലോചന
തെളിയിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ
നിരാഹാര സമരം തുടങ്ങി. സി പി എമ്മിനെ സമ്മര്‍ദത്തിലാക്കിക്കൊണ്ട്
സെക്രട്ടേറിയറ്റിന് മുന്നിലാണ് രമ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ടി.പി വധക്കേസ് അന്വേഷണം
നടക്കുന്ന സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനം
സമരപന്തലിലെത്തി രമക്ക് പിന്തുണപ്രഖ്യാപിച്ചു.രമയെ നിരഹാര സമരത്തിലേക്ക് തള്ളിവിടരുതായിരുന്നുവെന്ന് കേന്ദ്രമന്ത്രി മുല്ലപള്ളി
രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ടി.പി വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍
നിയമതടസ്സമൊന്നുമില്ലെന്നും ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അത്
വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷം രാവിലെ 11.00
മണിയോടെ ആര്‍.എം.പി പ്രവര്‍ത്തകരോടൊപ്പം ജാഥയായാണ് രമ നിരാഹരത്തിന് എത്തിയത്
റാലിക്കായി നൂറോളം ആര്‍.എം.പി പ്രവര്‍ത്തകര്‍ ഇന്നലെ തന്നെ തലസ്ഥാനത്ത്
എത്തിയിരുന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ സമരം മരണം വരെതുടരുമെന്ന് രമ പ്രഖ്യാപിച്ചിട്ടുണ്ട്.
സമരത്തില്‍ നിന്നും ഒരുകാരണവശാലും പിന്നോട്ടില്ലെന്ന് ആര്‍.എം.പി പ്രവര്‍ത്തകരും
വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സ്ഥലത്ത് കര്‍ശന
നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രമയുടെ ആവശ്യത്തിന് മുമ്പ് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ്
അച്യുതാനന്ദന്‍ സമരപന്തലില്‍ എത്തുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. വി.എസ്
എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് രമയും ആര്‍.എം.പി നേതാക്കളും വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന്
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. സി.ബി.ഐ
അന്വേഷണം ആവാമെന്ന് സര്‍ക്കാരിന് തുടര്‍ന്നുള്ള ദിവസങ്ങള്‍ക്കിടെ നിയമോപദേശം
ലഭിക്കുകയും ചെയ്തു. ഇക്കാര്യം സ്ഥീരീകരിച്ച ആഭ്യന്തര മന്ത്രി നിയമോപദേശം
പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. രമയെ നിരാഹരസമരത്തിലേക്ക് തള്ളിവിടരുതെന്നും ഉചിതമായ തീരുമാനം ഉടനുണ്ടാവണമെന്നും
സാമൂഹിക രംഗത്തെ പ്രമുഖര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാറാ
ജോസഫ്, ബി.ആര്‍.പി ബാസ്‌ക്കര്‍ തുടങ്ങിയവര്‍ രമക്ക് പിന്തുണ പ്രഖ്യാപിച്ച്
മുന്നോട്ട് വന്നിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment