Pages

Tuesday, February 11, 2014

CARDINAL MAR CLEEMIS ELECTED AS HEAD OF CBCI

കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമീസ് സി.ബി.സി.ഐ. പ്രസിഡന്റ്
-------------------------------------------------------
2014: Cardinal Mar Baselios Cleemis has been named as President of the Catholic Bishops’ Conference of India (CBCI).The Cardinal is currently President of KCBC and Vice President of CBCI. He is to take over from current President, Mumbai Arch Bishop, Cardinal Oswald Gracious, who has completed his four-year term.
--------------------------------------------------------------------------------------------------------------------------------------------------------------------------------------

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു. പാലായില്‍ നടക്കുന്ന സി.ബി.സി.ഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കെ.സി.ബി.സി പ്രസിഡന്റും നിലവില്‍ സി.ബി.സി.ഐ വൈസ് പ്രസിഡന്റുമാണ് .നിലവിലുള്ള പ്രസിഡന്റ് മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് പ്രസിഡന്റ് സ്ഥാനം വഹിക്കാവുന്ന പരമാവധി നാലു വര്‍ഷകാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. സി.ബി.സി.ഐയുടെ കീഴ്‌വഴക്കമനുസരിച്ച് പ്രസിഡന്റ്സ്ഥാനം ഇക്കുറി മലങ്കര റീത്തിന് അവകാശപ്പെട്ടതായിരുന്നു.

ഫിബ്രവരി അഞ്ചിനാരംഭിച്ച പ്ലീനറി സമ്മേളനം ബുധനാഴ്ച സമാപിക്കും. തിങ്കളാഴ്ച സി.ബി.സി.ഐയുടെ വിവിധ കമ്മീഷനുകളുടെ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു.
വിശ്വാസ കമ്മീഷന്‍ അധ്യക്ഷനായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പുണെ ബിഷപ്പ് തോമസ് സാംബറെ, മൂവാറ്റുപുഴ ബിഷപ്പ് എബ്രഹാം മാര്‍ ജൂലിയോസ് എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍.വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വേണ്ടിയുള്ള സി.ബി.സി.ഐ കമ്മീഷന്‍ അധ്യക്ഷനായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ തോമസ് ജോസഫ് തോമസ് കുട്ടോയെ തിരഞ്ഞെടുത്തു. ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നെരി ഫെരാരോ, എറണാകുളം അങ്കമാലി സഹായമെത്രാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവരാണ് അംഗങ്ങള്‍. മറ്റു കമ്മീഷനുകളുടെ അധ്യക്ഷന്മാരും മെമ്പര്‍മാരും താഴെപ്പറയുന്നവരാണ്.

                            പ്രൊഫ്‌.ജോണ്‍ കുരാക്കാർ 


No comments: