Pages

Thursday, February 13, 2014

തെലങ്കാന: പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംഘര്‍ഷം

തെലങ്കാന: പാര്ലമെന്റിന്റെ
ഇരുസഭകളിലും സംഘര്ഷം

mangalam malayalam online newspaper തെലങ്കാന പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. ശക്‌തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഇരുസഭകളും നിര്‍ത്തിവെച്ചു. പ്രതിഷേധക്കാന്‍ സഭയ്‌ക്കുള്ളില്‍ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചു. ഇതേതുടര്‍ന്ന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട ഒരു എംപിയെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. നിലവില്‍ പാര്‍ലമെന്റിന്‌ അകത്തും പുറത്തും സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കയാണ്‌.

ഇതിനിടെ കോണ്‍ഗ്രസ്സില്‍ നിന്ന്‌ പുറത്താക്കിയ എംപിയായ സബ്ബം ഹരി ലോക്‌സഭയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ആന്ധ്രാ എംപി എല്‍ രാജഗോപാലാണ്‌ സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ക്ക്‌ നേരെ കുരുമുളക്‌ സപ്രേ പ്രയോഗിച്ചത്‌. ഇതേതുടര്‍ന്ന്‌ എംപിമാര്‍ സഭയില്‍ നിന്നും ഇറങ്ങി ഓടി.ഇതിനിടെ വാതകപ്രയോഗം നടത്തിയ എം.പിയെ മറ്റ്‌ എംപിമാര്‍ മര്‍ദ്ദിച്ചതായും സൂചനയുണ്ട്‌.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: