കൊട്ടാരക്കര
വാർത്തകൾ
കൊട്ടാരക്കര കണ്വെന്ഷന് തുടങ്ങി
കൊട്ടാരക്കരയിൽ
വിശ്വശാന്തി ദിനാചരണവും
പുരസ്കാര ദാനവും
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് കലയപുരം സങ്കേതത്തില്‍ വിശ്വശാന്തിദിനം ആചരിക്കുന്നു. ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകരും മദ്യനിരോധന സമിതി പ്രവര്‍ത്തകരും ഉപവാസം, സര്വ്വമതപ്രാര്ഥന എന്നിവ നടത്തും. വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും. ആശ്രയ വിശിഷ്ട സേവാരത്ന പുരസ്കാരം കവയിത്രിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് ജസ്റ്റിസ് നല്‍കും. സങ്കേതത്തില്‍ നിര്‍മിക്കുന്ന നവതിമന്ദിരത്തിന്റെ ശിലാസ്ഥാപനം സുഗതകുമാരി നിര്‍വഹിക്കും. എ.ജി.ജോസഫ് റമ്പാന് പ്രഭാഷണം നടത്തും.
കൊട്ടാരക്കര ജവഹർ നവോദയ
വിദ്യാലയത്തിൽ ഭക്ഷ്യ വിഷബാധ
കൊട്ടാരക്കര ജവഹർ നവോദയ വിദ്യാലയത്തിൽ ഭക്ഷ്യ വിഷബാധ. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് 60 കുട്ടികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 8 മണിയോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ വിദ്യാർത്ഥികൾക്ക് അസ്വസ്ഥതകൾ പ്രകടമായിരുന്നെങ്കിലും സ്കൂൾ അധികൃതർ പ്രശ്നം മൂടിവയ്ക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആറാം ക്ളാസ് മുതൽ പത്താംക്ളാസ് വരെയുളള 486 വിദ്യാർത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. സ്കൂൾ വെക്കേഷൻ സമയത്ത് മാത്രമാണ് ഇവർക്ക് സ്വന്തം വീടുകളിൽ പോകാൻ അവസരമുളളത്. ഇവിടെത്തന്നെ താമസിച്ചു പഠിക്കുന്നതിനാൽ ഭക്ഷണവും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്.
ഇന്നലെ ,(27,01,2014)രാവിലെ ഇഡ്ഢലിയും സാമ്പാറും ഉച്ചയ്ക്ക് ബിരിയാണിയും രാത്രി ചോറും കൂട്ടുകറികളുമാണ് കുട്ടികൾക്ക് നൽകിയത്. വൈകിട്ട് തന്നെ ചിലരിൽ അസ്വസ്ഥതകൾ കണ്ടുതുടങ്ങിയിരുന്നു. രാത്രി 12മണിയോടെ കൂടുതൽ കുട്ടികൾ തലകറങ്ങിവീഴുകയും ഛർദ്ദിയും വയറിളക്കവും ഉണ്ടാവുകയും ചെയ്തു. ഇവിടെ ഡ്യൂട്ടിയിലുളള നഴ്സിന്റെ സേവനം മാത്രമാണ് രാത്രിയിൽ കുട്ടികൾക്ക് ലഭിച്ചത്. ഇന്ന് രാവിലെ സ്ഥിതി മോശമായപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിമിഷ നേരംകൊണ്ട് രക്ഷിതാക്കളടക്കം ആശുപത്രിയിലേക്ക് ഓടിയെത്തുകയും ചെയ്തു. റിപ്പബ്ളിക് ദിന റാലിയിൽ പങ്കെടുത്ത കുട്ടികൾക്കാണ് അസുഖം കണ്ടെത്തിയതെന്നാണ് സ്കൂൾ അധികൃതർ പറയുന്നതെങ്കിലും റാലിയിൽ പങ്കെടുക്കാത്തവർക്കും അസുഖം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാണ്.
U.N.INTERFAITH HARMONY WEEK
CELEBRATIONS
CELEBRATIONS
ഐക്യ രാഷ്ട്രസഭയുടെ മതസൗഹാർദ്ദ വാരാചരണത്തിന്റെ ഭാഗമായി 2014 ഫെബ്രുവരി 1 മുതൽ 7 വരെ യു .ആർ.ഐ സൌത്ത് ഇന്ത്യ റീജിയൻ കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ വച്ച് ഇന്റർ സ്കൂൾ ചിത്ര രചന മത്സരം , ഇന്റർ സ്കൂൾ ക്വിസ് മത്സരം ,ഇന്റർ സ്കൂൾ പ്രസംഗ മത്സരം എന്നിവ നടത്തുന്നതാണ് . വിജയികള്‍ക്ക് കാഷ് അവാർഡും സര്‍ട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 1-തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment