മലയാളത്തിനോട് അയിത്തം കാണിക്കുന്ന നമ്മുടെ നാട്ടിലെ ചില
ഇംഗ്ലീഷ് മീഡിയം വിദ്യാലങ്ങളെ നിലയ്ക്കു നിര്ത്തണം
ബിനു കണ്ണന്താനം
എങ്ങനെ ഈ പ്രതിസന്ധി നിറഞ്ഞ ലോകത്ത് ജീവിക്കാം എന്നു പഠിപ്പിക്കുന്നുണ്ട്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും സന്ദര്‍ശിച്ചിട്ടുള്ള എനിക്ക് വഴിയില്‍ തുപ്പുകയും ചവറുകള്‍ വഴിയില്‍ വലിച്ചെറിയുകയും ചെയ്യുന്നവരെ കാണുവാന്‍ സാധിച്ചിരിക്കുന്നത് നമ്മുടെ നാട്ടിലാണ്. ഇത് തെറ്റാണെന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ പഠിപ്പിക്കാത്തത്. അത് അറിയത്തില്ലാത്തതുകൊണ്ടല്ലേ ഈ പ്രവൃത്തിയില്‍ ഒരു കുറ്റബോധവും തോന്നാത്തത്. ആവശ്യമുള്ളതും അല്ലാത്തതുമായ വിഷയങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. പക്ഷേ ജീവിതം എന്താണെന്ന് പഠിപ്പിക്കുന്നില്ല. നമ്മുടെ വിദ്യാഭ്യാസരീതി Deadlearnings ആണ് യൂണിവേഴ്‌സിറ്റിയെ ബോധ്യപ്പെടുത്തുവാന്‍വേണ്ടി മാത്രമുള്ള പഠനം. നമുക്ക് വേണ്ടത് learning learnings ആണ്. പഠിച്ച കാര്യങ്ങള്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കണം.
110 കസേരയിട്ട് ഓഡിറ്റോറിയത്തിലേക്ക് 100 മലയാളികളെ കയറ്റിവിട്ടാല്‍ ഏറ്റവും മുന്‍പിലെ 10 കസേര കാലി കിടക്കുന്നത് കാണാന്‍ സാധിക്കും. 100 സായിപ്പന്മാരെയാണ് കയറ്റിവിടുന്നതെങ്കില്‍ കാലിക്കസേര ഏറ്റവും പിന്നിലായിരിക്കും. സായിപ്പിന്റെ ഈ ഗുണസവിശേഷത നമ്മുടെ കുട്ടികളിലേക്ക് എത്തിക്കാനാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ശ്രമിക്കേണ്ടത്.പഠിച്ച വിഷയങ്ങളിലെല്ലാം ഉന്നത മാര്‍ക്ക് വാങ്ങിയ പലരും ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുന്നു. അവര്‍ക്ക് ഇംഗ്ലീഷ് അറിയാന്‍ വയ്യാഞ്ഞിട്ടല്ല. ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുവാനുള്ള സഭാകമ്പമാണ് ഇവരുടെ തോല്‍വിക്കു കാരണം. ഇവരില്‍ പലരും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും സ്‌റ്റേജില്‍ കയറുകയോ മൈക്ക് കൈയില്‍ പിടിക്കുകയോ ചെയ്‌തിട്ടുള്ളവരാകില്ല.
ഹാര്വാള്ഡ് യൂണിവേഴ്‌സിറ്റി 150 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ കണ്ടത് സ്‌കൂള്‍, കോളജ് വിദ്യാഭ്യാസംകൊണ്ട് ഒരു വ്യക്‌തിയുടെ ജീവിതവിജയത്തിനാവശ്യമായ അറിവിന്റെ വെറും 15% മാത്രമേ നേടുന്നുള്ളൂ എന്ന്. ഇന്ന് നമ്മുടെ വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ പലതും ഈ 15% ല്‍ ഒതുങ്ങി നിന്ന് വിദ്യാഭ്യാസം ഒരു കച്ചവടമാക്കി മാറ്റിയിരിക്കുകയാണ്.
കേരളത്തിലെ ചില വിദ്യാഭ്യാസസ്‌ഥാപനങ്ങളില്‍ മലയാളം പറഞ്ഞാല്‍ ഏര്‍പ്പടുത്തിയിരിക്കുന്ന ശിക്ഷാരീതിയിങ്ങനെയാണ്. ഏതെങ്കിലും കോമാളിയുടെയോ കഴുതയുടെയോ അല്ലെങ്കില്‍ മലയാളം പറഞ്ഞതിന് ക്ഷമ ചോദിച്ചുകൊണ്ടെഴുതിയ കാര്‍ഡോ കഴുത്തിലണിഞ്ഞുകൊണ്ടു വേണം ക്ലാസിലിരിക്കാന്‍. ക്ലാസില്‍ പിന്നീടാരെങ്കിലും മലയാളം പറഞ്ഞാല്‍ ഇതൂരി അവര്‍ക്കിട്ടു കൊടുക്കണം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്‌ഥാനത്താണ് ഈ ക്രൂരത നടക്കുന്നതെന്ന് നാം ഓര്‍ക്കണം.
ഈ വേഷംകെട്ടി നടക്കേണ്ടി വരുന്ന കുട്ടിയുടെ മാനസികാവസ്‌ഥ എന്താണെന്ന് ഒരു നിമിഷം ചിന്തിക്കണം. ഇതും തൂക്കിയിട്ട് കുട്ടിക്ക് ക്ലാസില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുമോ? എന്തുമാത്രം മാനസിക പീഡനമാണ് കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്നത്. ഇത് കൂടുതല്‍ നടക്കുന്നത് അക്ഷരജില്ലയായ കോട്ടയത്താണെന്നുള്ളത് കൂടുതല്‍ നാണക്കേടുണ്ടാക്കുന്നു. ഇങ്ങനെ കാട്ടുനീതി നടപ്പിലാക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ കണ്ടെത്തി ബന്ധപ്പെട്ട അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment