GANESH KUMAR MARRIED BINDHU MENON
കെ.ബി.ഗണേശ് കുമാർ
വീണ്ടും വിവാഹിതനായി
മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) എം.എൽ.എയുമായ കെ.ബി.ഗണേശ് കുമാർ വിവാഹിതനായി. ഉച്ചയ്ക്ക്
12.30നും
12.55നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊട്ടാരക്കര വാളകം കീഴൂട്ട് കുടുംബ ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ മാർക്കറ്റിംഗ് വിഭാഗം ഓവർസീസ് ഓപ്പറേഷൻ ഹെഡായ പാലക്കാട് വിക്ടോറിയ കോളജ് റോഡിൽ വിദ്യുത് നഗർ അശ്വതിയിൽ ബിന്ദുമേനോനാണ് വധു. ബന്ധുക്കളും ഗണേശിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ബിന്ദുവും അടുത്ത ബന്ധുക്കളായ ഏതാനും പേരും ഇന്നലെ തന്നെ കൊട്ടാരക്കരയിലെത്തിയിരുന്നു. കൊട്ടാരക്കര ഹൈലാന്റ് ഹോട്ടലിലാണ് ഇവർ തങ്ങിയത്.
ബാലകൃഷ്ണപിള്ളയും കുടുംബവും ഇന്ന് രാവിലെ വരെ കൊട്ടാരക്കരയിലെ വീട്ടിലായിരുന്നു. മുഹൂർത്തത്തിന് അൽപ്പം മുന്പാണ് ഇവർ വാളകത്തെ കുടുംബവീട്ടിലേക്ക് പുറപ്പെട്ടത്
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment