Pages

Friday, January 24, 2014

DIALOGUE BETWEEN ORIENTAL ORTHODOX AND ROMAN CATHOLIC CHURCH

സഭകളുടെ അന്തര്ദേശീയ സംവാദം
 പാമ്പാക്കുടയില്
______________________________________________________
സഭകളുടെ അന്തര്‍ദേശീയ സംവാദം പാമ്പാക്കുടയില്‍ . A week-long International Dialogue between the Oriental Orthodox and the Roman Catholic church will be held at Pampakuda from January 27,2014.Thirtyfive delegates from the Oriental Orthodox churches of Egypt, Armenia, Malankara (India), Syria, Ethiopia and the Roman Catholic church will engage in a theological dialogue to discuss issues like ecclesiology, episcopacy, apostolic succession, the relevance and important of the Ecumenical Councils, the church and its mission, Last year, the conference was held in Rome and in 2012 at Ethiopia. This is the first time it is being held in India, he said. This year's dialogue will discuss the relevance of the nature and communion of the United and Undivided Apostolic church that existed till 5th century in the present day churches, Gregorios said. The dialogue also seeks to emphasise that communion in worship and sacraments is multi-faceted and multi-layered; hence putting the onus on the churches to realise this aim.
Seminar papers relating to the Anaphora and Liturgy, Pilgrimage would be presented by eminent scholars, he said. Delegates from various countries, including Egypt, Lebanon, Ethiopia, Italy, America, Armenia, Germany and Israel are expected to participate. Gabriel Gregorios, Metropolitan Dr Yuhanon Demetrius and Father Mathew Vellanickal are the delegates from India in the dialogue.
__________________________________________________________________________________________________________

മലങ്കര ഓര്‍ത്തഡോകസ്‌ സഭയുടെ അതിഥേയത്വത്തില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ സഭകളുംകത്തോലിക്കാ സഭയും തമ്മില്‍ അന്തര്‍ദേശീയ ദൈവശാസ്‌ത്രസംവാദം ജഌവരി 27 മുതല്‍ ഫെബ്രുവരി 1 വരെ പാമ്പാക്കുട സമന്വയ എക്യുമെനിക്കല്‍ സെന്ററില്‍ നടക്കും. കോപ്‌റ്റിക്‌, അര്‍മ്മീനിയന്‍, സിറിയന്‍, മലങ്കര, എത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോകസ്‌ സഭകളുടെയും റോമന്‍ കത്തോലിക്കാ സഭയുടെയും പ്രതിനിധികള്‍ പങ്കെടുക്കും. 2009-ല്‍ റോമില്‍ ചേര്‍ന്ന എക്യുമെനിക്കല്‍ സമ്മേളനധാരണകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഈതരം സംവാദം നടക്കുന്നത്‌. ആചാരാഌഷ്‌ഠാനങ്ങളില്‍ വ്യത്യസ്ഥതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സാമൂഹ്യനന്മയ്‌ക്കായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാഌള്ള സാഹചര്യം ലക്ഷ്യമാക്കിയാണ്‌ സംവാദം നടക്കുന്നത്‌. ആര്‍ച്ച്‌ ബിഷപ്പ്‌ പെട്രാസിയന്‍, ബിഷപ്പ്‌ അല്‍ബാ ബിഷോയി, മെത്രാപ്പോലീത്താമാരായ കുരിയാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാര്‍ തെയോഫിലോസ്‌, ജോര്‍ജ്ജ്‌ ശ്ലീബാ, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌, ഫാ. ഷിനൗഡാ മാഷര്‍ ഇഷാക്ക്‌, ഫാ. ഡോ. ബേബി വര്‍ഗീസ്‌, ഫാ. ഷാഹെ അനന്യന്‍, ഫാ. ദാനിയേല്‍ ഫെലേക്കേ, ഫാ. കൊളംമ്പസ്റ്റുവാര്‍റ്റ്‌, ഫാ. ബോഗോസ്‌ ലെവോണ്‍ സെഖിയാന്‍ എന്നിവര്‍ വിവിധസഭാ പാരമ്പര്യങ്ങളില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഓറിയന്റല്‍ സഭകളെ പ്രതിനിധീകരിച്ച്‌ അന്‍ബാ ബിഷോയി (ഈജിപിറ്റ്‌), യെസിനിക്‌ പട്രാസിയാന്‍ (അര്‍മ്മേനീയ), നരേഗ്‌ അല്‍മെസിയാന്‍(ലെബനോന്‍), ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ (തിരുവനന്തപുരം), ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ക്കോസ്‌ (എത്യോപ്യ), ബിഷപ്പ്‌ ഡാനിയേല്‍ (ഓസ്‌ട്രലിയ), ഫാ. ഡാനിയേല്‍ ഫെലേക്കേ (എത്യേപ്യ), ബിഷപ്പ്‌ ബര്‍ണ്ണാബാ (ഇറ്റലി) എന്നീ മെത്രാപ്പോലീത്താമാരും ഫാ. ഷിനൗഡാ മാഷര്‍ ഇഷാക്ക്‌ (ന്യൂയോര്‍ക്ക്‌), ഫാ. ഷാകെ അനന്യന്‍ (അര്‍മ്മേനിയ), ഫാ. മാഗര്‍ അഷ്‌കരിയാന്‍ (ഇറാന്‍) എന്നീ വൈദീകരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ കര്‍ദ്ദിനാള്‍ കുര്‍ട്ട്‌ കോക്ക്‌ (വത്തിക്കാന്‍),ആര്‍ച്ച്‌ ബിഷപ്പ്‌ ബസേലിയോസ്‌ ജോര്‍ജ്ജസ്‌ കസ്‌മുസ (ബെയുറൂട്ട്‌), ബിഷപ്പുമാരായ യോഹന്നാന്‍ ഗോള്‍ട്ടാ (കെയ്‌റോ), പീറ്റര്‍ മരിയാത്തി (സിറിയ), പോള്‍ റൂഹാനാ (ലിബാന്‍), പോള്‍ വെര്‍ണര്‍ ഷെല്ലി (ജര്‍മ്മനി), ഫാ. ഫ്രാന്‍സ്‌ ബൗവെന്‍ (ജറുസലേം), ഫാ. കൊളംബസ്റ്റുവേര്‍ട്ട്‌ (അമേരിക്ക), ഫാ. റൊണാള്‍ഡ്‌ റോബര്‍സണ്‍ (വാഷിംഗ്‌ടണ്‍), ഫാ. മാത്യു വെള്ളാനിക്കല്‍ (പത്തനംതിട്ട), ഫാ. ഗബ്രിയേല്‍ ക്വിക്ക്‌ (വത്തിക്കാന്‍), ഫാ. മാര്‍ക്ക്‌ ഷെറിഡാന്‍ (ജറുസലേം) എന്നിവരും ചര്‍ച്ചകള്‍ നയിക്കും.

                                         പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: