രശ്മി
വധക്കേസ്
ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാര്‍
| കൊല്ലപ്പെട്ട രശ്മി |
രശ്മി വധക്കേസില്‍ സോളാര്‍ തട്ടിപ്പുകേസിലെ
മുഖ്യപ്രതികൂടിയായ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി
വിധിച്ചു. ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണന്‍ അമിതമായി മദ്യം നല്‍കി അവശയാക്കിയശേഷം
ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍
സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോന്‍ ബിജുവും അമ്മയും കുറ്റക്കാരാണെന്ന്
കണ്ടെത്തിയത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.2006 ഫിബ്രവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്. 2012 ലാണ് ഇത് കൊലപാതകമാണെന്ന്
കണ്ടെത്തുന്നത്. കൊലപാതകത്തിന് സാക്ഷിയായ ബിജുവിന്റെയും രശ്മിയുടെയും മകന്റെ
മൊഴിയാണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. സംഭവത്തിന് സാക്ഷിയായ മകനെ
ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ബിജുവിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതും കോടതി
ശരിവെച്ചു
സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സരിത എസ്.നായരെ
ഭാര്യയാക്കാനും രശ്മിക്ക് താന്‍ കരുതിയപോലെ സാമ്പത്തികശേഷി ഇല്ലെന്നു കണ്ടതിനാലും
രശ്മിയെ ഒഴിവാക്കാനാണ് ബിജു കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍
ആരോപിച്ചത്. ബിജുവിനെതിരെ ചുമത്തിയ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ്
നശിപ്പിക്കല്‍, സാക്ഷിയായ വ്യക്തിയെ ഉപദ്രവിച്ചു എന്നീ കുറ്റങ്ങളെല്ലാം കോടതി
ശരിവെച്ചു.
കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സി.ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി.മോഹന്‍രാജും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ബി.എന്‍.ഹസ്‌കറും കോടതിയില്‍ ഹാജരായി.കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ സരിത എസ്.നായരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിന്റെ ഹര്‍ജി കോടതി തള്ളിവന്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് പുറത്തുവരുകയും അതിന്റെ അന്വേഷണത്തിനിടയിലാണ് ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യയായ രശ്മി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment