Pages

Wednesday, January 22, 2014

കദനങ്ങള്‍ക്ക്‌ മുന്‍പില്‍ കണ്ണീരൊഴുക്കുന്നവര്‍ ഇവര്‍ക്ക്‌ മുന്‍പില്‍ നമിക്കട്ടെ...

കദനങ്ങള്ക്ക്മുന്പില്കണ്ണീരൊഴുക്കുന്നവര്
ഇവര്ക്ക്മുന്പില്നമിക്കട്ടെ...
എം.എസ്‌.സന്ദീപ്

mangalam malayalam online newspaper                  ഇവര്‍ക്കു മുന്‍പില്‍ നമ്മുക്ക്‌ നമിക്കാം. കദനങ്ങളുടെ കഥ നിവര്‍ത്താതെ കഠിനശ്രമങ്ങളിലൂടെ കലോത്സവവേദിയിലെത്തിയതിന്‌. ഒപ്പം ദുരിതങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നിന്ന്‌ കലാവാസന പാതിവഴിയില്‍ ഉപക്ഷേിക്കുന്നവര്‍ക്കൊരു പാഠമായി മാറുന്നതിന്‌.പൂത്തോട്ട കെ.പി.എം.എച്ച്‌.എസിലെ ഗോപികാവസന്ത്‌, തിരൂര്‍ ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രീകൃഷ്‌ണ, കോട്ടയ്‌ക്കല്‍ രാജാസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഘ്‌നേശ്‌; കലോത്സവ വേദിയില്‍ ദുരിതപര്‍വ്വം വിവരിക്കുന്നവര്‍ക്കു മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇവര്‍ക്കു കരുത്തേകുന്നത്‌ സ്വന്തം ജീവിതം തന്നെയാണ്‌. പ്ലസ്‌ടു വിദ്യാര്‍ഥികളായ ശ്രീകൃഷ്‌ണയ്‌ക്കും, വിഘ്‌നേശിനും, ഉള്ളിലെ കലയും പുറമെയുള്ള ആഗ്രഹങ്ങളും മാത്രമാണ്‌ സമ്പാദ്യം.
                   അവിടെ നിന്നും ഇവിടെ നിന്നും പെറുക്കിക്കൂട്ടി കലോത്സവത്തിനു എത്താന്‍ കാത്തു നിന്നപ്പോഴാണ്‌, എ ഗ്രേഡു കിട്ടിയെങ്കിലും കലോത്സവത്തിനു പോകാനുള്ള മാര്‍ക്ക്‌ വിധി കര്‍ത്താക്കള്‍ നല്‍കിയിട്ടില്ലെന്ന്‌ അറിയുന്നത്‌. ഇതോടെ അപ്പീലിനുള്ള ശ്രമമായി. എന്നാല്‍ അപ്പീല്‍ അപേക്ഷകര്‍ കൂടിയതോടെ ഡി.ഇ. ഒ സ്‌ഥലത്തു നിന്ന്‌ മുങ്ങി. പിന്നീട്‌ ലോകായുക്‌ത മാത്രമായിരുന്നു ആശ്രയം.ഇതിനു വേണ്ടത്‌ അന്‍പതിനായിരം രൂപ. പണത്തിനു ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ്‌ പരിശീലകന്‍ കൂടിയായ കോഴിക്കോട്‌ ചന്ദ്രന്‍ സഹായവുമായെത്തിയത്‌. മിടുക്കരായ തന്റെ ശിഷ്യര്‍ പണമില്ലാതെ കലോതസവവേദിയില്‍ എത്താതിരിക്കുന്നത്‌ ഗുരുവിനു സഹിക്കാന്‍' കഴിയില്ലായിരുന്നു. ഗുരു പണംമുടക്കിയെങ്കിലും അതു വെറുതേ കൈ നീട്ടി വാങ്ങാന്‍ ഇരുവരും തയ്യാറല്ലായിരുന്നു. പകരം തങ്ങള്‍ക്കു ഗുരു പകര്‍ന്ന്‌ നല്‍കിയ നൃത്ത വിദ്യ മറ്റുള്ള കുരുന്നുകള്‍ക്ക്‌ പകര്‍ന്നു നല്‍കി. വിഘ്‌നേശ്‌ കേരള നടനത്തിലും, ശ്രീകൃഷ്‌ണ കുച്ചുപ്പുടിയിലുമാണ്‌ മത്സരിച്ചത്‌. ഇരുവരും എഗ്രേഡും നേടി വിശ്വാസം കാക്കുകയും ചെയ്‌തു.
             ഗോപികയുടെ കഥ അല്‍പ്പം കൂടി വ്യത്യസ്‌തമാണ്‌. മറ്റുള്ള കുട്ടികളെ കലോത്സവവേദിയിലെത്തിക്കാന്‍ വീടിന്റെ ആധാരം വരെ വീട്ടുകാര്‍ പണയം വയ്‌ക്കുമ്പോള്‍ സ്വന്തമായി നൃത്തം അഭ്യസിപ്പിച്ചാണ്‌ കലോത്സവത്തില്‍ വിജയക്കൊടി പാറിക്കാന്‍ ഗോപികയെത്തുന്നത്‌.കൊച്ചു കുട്ടികള്‍ മുതല്‍ 40 വയസുകാരി വരെ ഗോപികയുടെ ശിഷ്യരായുണ്ട്‌. പഠനത്തിനും നൃത്ത പരിശീലനത്തിനുമൊപ്പം ഇവരെ പരിശീലിപ്പിക്കാനും സമയം കണ്ടെത്തുന്നു. അച്‌ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം നൃത്ത പഠനത്തിനുള്ള ചെലവും നൃത്ത പരിശീലനത്തിലൂടെ കണ്ടെത്തുകയും ചെയ്യുന്നു. കഥനങ്ങള്‍ക്ക്‌മുന്‍പില്‍ കണ്ണു നിറയ്‌ക്കുന്നവര്‍ക്കും പകച്ചു നില്‍ക്കുന്നവര്‍ക്കും മുന്‍പില്‍ ഇവര്‍ ഒരു ഉത്തരമാണ്‌. കലയോടുള്ള അര്‍പ്പണം കദനത്തില്‍ ഒതുക്കേണ്ടെയെന്ന വലിയ ഉത്തരം.

                                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ


No comments: