Pages

Thursday, January 23, 2014

നാടോടി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്‌

നാടോടി ബാലികയെ പീഡിപ്പിച്ച
കേസിലെ പ്രതിക്ക് 30 വര്ഷം കഠിനതടവ്

അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിയെടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതി മുഹമ്മദ് ജാസിമിന് 30 വര്‍ഷം കഠിന തടവ്. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.23 വയസ്സ് മാത്രം പ്രായമുള്ള പ്രതിയുടെ കുറഞ്ഞപ്രായം കണക്കിലെടുത്ത് വിവിധ വകുപ്പുകളിലായുള്ള ശിക്ഷ 10 വര്‍ഷമായി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. 10 വര്‍ഷം തടവിന് ഒപ്പം 15,000 രൂപ പിഴയും പ്രതി അടയ്ക്കണം. പീഡനത്തിനിരയായ കുട്ടിക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
2013 മാര്‍ച്ച് നാലിനാണ് കേസിന് ആസ്പദമായ സംഭവം തിരൂരില്‍ നടന്നത്. തിരൂര്‍ ജില്ലാ ആസ്പത്രിക്കടുത്തുള്ള കടവരാന്തയില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ വായപൊത്തി എടുത്തുകൊണ്ടു പോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 48 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്‌   
   
                                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ   


No comments: