മാര്‍ത്തോമ സഭ കൊട്ടാരക്കര
പുനലൂര് ഭദ്രാസനം ഉദ്ഘാടനം 26ന്
മാര്ത്തോമ സഭ
കൊട്ടാരക്കര-പുനലൂര് ഭദ്രാസനം
ഉദ്ഘാടനം 26 ന് നടക്കും.
വൈകിട്ട് 3.30 ന് കൊട്ടാരക്കര
മാര്‍ത്തോമ
കണ്‍വെന്‍ഷന്‍ നഗറില്‍
നടക്കുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ്
മാര്‍ത്തോമ
മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും. വലിയ മെത്രാപ്പോലീത്ത
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ
അധ്യക്ഷതയില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി
ഉദ്ഘാടനം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി
കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,
മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി,
കത്തോലിക്കാ സഭ പുനലൂര്‍ രൂപതാധ്യക്ഷന്‍
സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍,
മാര്‍ത്തോമ
സഭാ ഭദ്രാസനാധിപന്‍മാരായ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പ, തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പ
തുടങ്ങിയവര്‍ പങ്കെടുക്കും. 91 ഇടവകകളാണ്
പുതിയ ഭദ്രാസനത്തിന്റെ പരിധിയില്‍ വരുന്നതെന്നും
ഉദ്ഘാടനത്തിന് മുന്നോടിയായി 25ന് ഇരുചക്ര
വാഹനറാലിനടത്തുന്നതാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment