Pages

Wednesday, January 22, 2014

പരിശുദ്ധ ബെസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ എട്ടാമത് ഓർമ്മപെരുന്നാൾ

പരിശുദ്ധ ബെസേലിയോസ് മാര്ത്തോമാ മാത്യൂസ് ദ്വിതീയന് ബാവായുടെ എട്ടാമത് ർമ്മപെരുന്നാൾ
ഭൗതിക വളര്ച്ചയ്ക്കൊപ്പം ആത്മീയതയും അനിവാര്യം- മാര് അന്തോനിയോസ്
            ഭൗതിക വളര്‍ച്ചയോടൊപ്പം ആത്മീയ വളര്‍ച്ചയും ഉണ്ടായാല്‍ മാത്രമേ നല്ല സമൂഹം ഉണ്ടാകുകയുള്ളൂവെന്ന് സഖറിയാസ് മാര്‍ അന്തോനിയോസ്. ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബെസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ എട്ടാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ധ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പങ്കുവയ്പിന്റെ അനുഭവം ഉണ്ടാകാത്തതിന് കാരണം എല്ലാവരും അവനവനിലേക്ക് മാത്രമായി ഒതുങ്ങുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. എബി ഫിലിപ്പ് കാര്‍ത്തികപ്പള്ളി ധ്യാനം നയിച്ചു. ഫാ. കെ.ടി.വര്‍ഗീസ്, ഫാ. കെ.കെ.തോമസ്, ഫാ. ജേക്കബ് ജോര്‍ജ്ജ്, വി.കെ.തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

   വ്യാഴാഴ്ച രാവിലെ ഏഴിന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. 10 മണിക്ക് പരുമല മാര്‍ഗ്രിഗോറിയോസ് ഹോസ്​പിറ്റല്‍ ഹൃദ്രോഗ വിഭാഗത്തിന്റെയും ശാസ്താംകോട്ട എം.ടി.എം.എം. ഹോസ്​പിറ്റല്‍ നേത്രവിഭാഗത്തിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും.

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: