Pages

Wednesday, January 22, 2014

ടെക്‌നോപാര്‍ക്ക്‌ ഇനിമുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്ക്

ടെക്നോപാര്ക്ക് ഇനിമുതല് ഇന്ത്യയിലെ
ഏറ്റവും വലിയ ഐടി പാർക്ക്

              ഒരുമില്യണ്‍ ചതുരശ്രയടി വരുന്ന മൂന്നാംഘട്ട വികസനം പൂര്‍ത്തിയായതോടെ ടെക്‌നോപാര്‍ക്കിന്റെ മൊത്തവിസ്തീര്‍ണം 7.2 മില്യണ്‍ ചതുരശ്രഅടിയായി. ഇതോടെയാണ് ടെക്‌നോപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സംരംഭമായി മാറിയിരിക്കുന്നത്.ടെക്‌നോപാര്‍ക്കിന്റെ പുതിയ കെട്ടിടസമുച്ചയം ഇന്ന് ഉദ്ഘാടനം ചെയ്യും. ഗംഗ, യമുന എന്നു പേരിട്ടിരിക്കുന്ന ഇരട്ട കെട്ടിട സമുച്ചയം 92 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.യുവസംരംഭകരെ ലക്ഷ്യമിട്ടാണ്                                                      ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്മാര്‍ട് ബിസനെസ് സെന്ററുകളാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനോടകം തന്നെ 30 ഐടി കമ്പനികള്‍ ഗംഗ-യമുന ഇരട്ട ക്യാമ്പസ്സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോട്ടു വന്നതായി ടെക്‌നോപാര്‍ക്ക് സീനിയര്‍ ബിസിനെസ് മാനേജര്‍ എം. വാസുദേവന്‍ പറഞ്ഞു.

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: