Pages

Wednesday, January 22, 2014

ബാലനെ അഞ്ചാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നു

ബാലനെ അഞ്ചാം നിലയില് നിന്നും എറിഞ്ഞുകൊന്നു

മദ്യലഹരിയിലായിരുന്ന അയൽവാസി പതിനൊന്നുകാരനെ അഞ്ചാം നിലയില്‍ നിന്നും എറിഞ്ഞു കൊലപ്പെടുത്തി. താനെയിലെ ദിവ ദാതിവാലി സ്വദേശിയായ കിരണ്‍ താംബെ എന്നയാളാണ് പതിനൊന്നുകാരനായ ബാലനെ എറിഞ്ഞുകൊന്നത്. രാഹുല്‍ എന്ന കുട്ടിയാണ് മരിച്ചത്. മാര്‍ക്കറ്റിലെ മദ്യഷോപ്പില്‍ നിന്നും മദ്യം വാങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് ഇയാള്‍ രാഹുലിനെ അഞ്ചാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞത്. സ്വകാര്യ കമ്പനിയില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് ജോലിക്കാരനായ കിരണ്‍ മദ്യ ലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു

                                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: