Pages

Wednesday, January 29, 2014

INDIA HAS 287 MILLION ILLITERATES

ഏറ്റവും കൂടുത നിരക്ഷര ഇന്ത്യയി,
 കേരളം കൊള്ളാമെന്ന് യു.
 
ലോകത്ത് ഏറ്റവും കൂടുത നിരക്ഷരരുള്ള രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട പുതിയ കണക്കുകളി പറയുന്നു. അതേസമയം കേരളം പോലുള്ള സംസ്ഥാനങ്ങ വിദ്യാഭ്യാസത്തിനായി കൂടുത പണം നീക്കിവയ്ക്കുന്നുണ്ടെന്ന് യു. ചൂണ്ടിക്കാണിക്കുന്നു.ലോകത്തിലെ നിരക്ഷരരി 37 ശതമാനവും ഇന്ത്യയിലാണ്. ഇത് 28.7 കോടിയോളം പേ വരും. ധനികരും ദരിദ്രരും തമ്മി വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തി വലിയ അന്തരമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ധനിക നൂറു ശതമാനം സാക്ഷരത കൈവരിച്ചുകഴിഞ്ഞു. പക്ഷേ ദരിദ്രവിഭാഗങ്ങ ലക്ഷ്യത്തിലെത്തണമെങ്കി 2080 ആകണം. സാക്ഷരത ലക്ഷ്യമാക്കിയുള്ള പദ്ധതിക എത്തേണ്ടിടത്ത് എത്തുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുപ്രാഥമിക വിദ്യാഭ്യാസം ൽകാൻ ലോകത്ത് ചെലവഴിക്കുന്ന തുകയുടെ പത്തു ശതമാനം പാഴായി പോകുന്നുണ്ട്. 

ഇന്ത്യയുടെ 
സാക്ഷരത 1991ലെ 48 ശതമാനത്തിൽനിന്ന് 2008 63 ശതമാനമായി ഉയർന്നെങ്കിലും ജനസംഖ്യ വല്ലാതെ ർദ്ധിക്കുന്നതുകൊണ്ട് നിരക്ഷരരുടെ എണ്ണത്തി കാര്യമായ കുറവുണ്ടാകുന്നില്ല. ലോകത്തിലെ നിരക്ഷരരി 72 ശതമാനം പത്തു രാജ്യങ്ങളിലാണുള്ളത്. രാജ്യങ്ങളിലെ നാലു പേരി ഒരാൾക്ക് വായിക്കാ പോലും അറിയില്ല. താരതമ്യേന ധനിക സംസ്ഥാനമായ കേരളത്തി ഒരു വിദ്യാർത്ഥിക്കുവേണ്ടി സംസ്ഥാനം 42,000 രൂപ ചെലവാക്കുന്നുണ്ട്. പക്ഷേ ഇത്തരം സംസ്ഥാനങ്ങളിൽപോലും ദരിദ്രവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ഗണിതം അടക്കമുള്ള വിഷയങ്ങ നന്നായി പഠിക്കാനാവുന്നില്ല. 

മഹാരാഷ്ട്ര, തമിഴ്നാട് എന്നിങ്ങനെ താരതമ്യേന മെച്ചപ്പെട്ട സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളി മിക്കവാറും എല്ലാ കുട്ടികളും അഞ്ചാംക്ലാസിലെത്തുന്നുണ്ട്. പക്ഷേ രണ്ടക്ക സംഖ്യ ഉപയോഗിച്ചുള്ള കിഴിക്ക (വ്യവകലനം) ഇവർക്ക് നിശ്ചയമില്ല. ദരിദ്ര സംസ്ഥാനങ്ങളി സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം ർദ്ധിച്ചിട്ടുണ്ടെങ്കിലും ദാരിദ്ര്യം കാരണം മെച്ചപ്പെട്ട പഠനാവസരങ്ങ പല സംസ്ഥാനങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്നില്ല. മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും അഞ്ചി ഒരു സ്കൂ വിദ്യാർത്ഥിനിക്കുമാത്രമെ കണക്കിന്റെ അടിസ്ഥാന പാഠങ്ങ പോലും അറിയുകയുള്ളു. ഇത്തരം കുട്ടിക നേരത്തെതന്നെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്യുന്നു. പന്ത്രണ്ട് വയസായിട്ടും കണക്കിന്രെ അടിസ്ഥാന പാഠങ്ങ അഭ്യസിക്കാത്ത കുട്ടിക 15 വയസാകുന്പോഴേക്കും പഠിത്തം നിറുത്തുന്നുവെന്നാണ് യു. പറയുന്നത്.  

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: