Pages

Sunday, January 26, 2014

65 TH REPUBLIC DAY CELEBRATION

രാജ്യത്തിന്റെ ശക്തിതെളിയിച്ച്  .
65-മത് റിപ്പബ്ലിക്ദിനാഘോഷം
As India celebrates 65th Republic Day, the true essence of Indian pride came alive on the 8km stretch from Raisina Hills to Red Fort as the marching contingents presented a brilliant display of the country's military prowess and a kaleidoscope of cultural richness.

രാജ്യത്തിന്റെ സൈനികക്കരുത്തിനും സാംസ്‌കാരിക വൈവിധ്യത്തിനും രാജ്പഥ് വേദിയായി. 65-മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയായിരുന്നു മുഖ്യാതിഥി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവര്‍ ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ ധീരരക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ചു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി.ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനമായിരുന്നു ഇത്തവണ പ്രദര്‍ശനത്തിലെ പ്രത്യേകത. ഇന്ത്യന്‍ വ്യോമസേനയും പ്രതിരോധ ഗവേഷണകേന്ദ്രവും രൂപകല്‍പ്പന ചെയ്തതാണ് ഊ സൂപ്പര്‍ സോണിക് വിമാനം. എം.ബി.ടി. അര്‍ജുന്‍ ടാങ്ക്, അസ്ത്ര, ഹെലീന മിസൈലുകള്‍, ടി-90 ഭീഷ്മ ടാങ്ക്, സ്‌മെര്‍ക്ക് മള്‍ട്ടിലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ബ്രഹ്മോസ് തുടങ്ങിയവ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി പരിചയപ്പെടുത്തി. കടല്‍സുരക്ഷയുടെ സന്നാഹങ്ങള്‍ പ്രദര്‍ശിപ്പിച്ച് നാവികസേന ആഘോഷത്തില്‍ അണിചേര്‍ന്നു.

ഡല്‍ഹി ഏരിയാ ജനറല്‍ കമാന്‍ഡിങ് ഓഫീസര്‍ ലഫ്റ്റ. ജനറല്‍ സുബ്രതോ മിത്ര പരേഡ് നയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ രാജ്ബീര്‍ സിങ് സഹനായകനായി. പരംവീര്‍ചക്ര ജേതാക്കളെയും അശോകചക്ര ജേതാക്കളെയും പ്രത്യേക ജീപ്പില്‍ പരേഡിന് മുമ്പായി അണിനിരത്തി. പാരച്യൂട്ട് റെജിമെന്റ്, പഞ്ചാബ് റെജിമെന്റ്, മദ്രാസ് റെജിമെന്റ്, രാജപുത്താന റെജിമെന്റ്, മഹര്‍ റെജിമെന്റ്, ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റ്, ഒമ്പത് ഗൂര്‍ഖ റൈഫിള്‍സ്, 103 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ എന്നിവ കുതിരപ്പുറത്തേറി രാജവീഥിയിലൂടെ അടിവെച്ച് നീങ്ങി. നാവികസേന, വ്യോമസേന എന്നിവയ്ക്ക് പിന്നിലായി ബി.എസ്.എഫ്, അസം റൈഫിള്‍സ്, കോസ്റ്റ് ഗാര്‍ഡ്, സി.ആര്‍.പി.എഫ്. ഐ.ടി.ബി.പി., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., ആര്‍.പി.എഫ്. ഡല്‍ഹി പോലീസ്, എന്‍.സി.സി., എന്‍.എസ്.എസ്. എന്നീ വിഭാഗങ്ങള്‍ മാര്‍ച്ചുചെയ്ത് നീങ്ങി. ബി.എസ്.എഫിന്റെ ഒട്ടകസേനയും മാര്‍ച്ചില്‍ ദൃശ്യാകര്‍ഷകമായി.

പതിനെട്ട് സംസ്ഥാനങ്ങളുടെയും കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളും പ്രദര്‍ശിപ്പിച്ചു. കേരളത്തി
ന്റെ നിശ്ചലദൃശ്യം ഇത്തവണയില്ലായിരുന്നു. ധീരതാപുരസ്‌കാരം നേടിയ 25 കുട്ടികളെ പ്രത്യേക വാഹനങ്ങളില്‍ ആനയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാവിരുന്നും അരങ്ങേറി. ബി.എസ്.എഫിലെ ജന്‍ബാസ് സംഘം അവതരിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസം രാജവീഥിയില്‍ വിസ്മയം സൃഷ്ടിച്ചു. യോഗ, മനുഷ്യപിരമിഡ്, ഫ്ലാഗ് മാര്‍ച്ച്, സല്യൂട്ട്, ലാഡര്‍ ഡബിള്‍ എന്നീ ദൃശ്യാവിഷ്‌കാരങ്ങള്‍ കാഴ്ചക്കാര്‍ക്ക്അദ്ഭുതമൊരുക്കി. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആകാശപ്രകടനവും നടന്നു. ചക്ര ഫോര്‍മേഷന്‍, മിഗ് - 35 ഹെലികോപ്റ്റര്‍, സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം തുടങ്ങിയവയുടെ അഭ്യാസത്തിനുശേഷം 'സുവോ-30' വിമാനങ്ങളുടെ ത്രിശൂല്‍ ദൃശ്യാവിഷ്‌കാരവും അതിശയിപ്പിച്ചു. ദേശീയഗാനത്തിനുശേഷം ആകാശത്തേയ്ക്ക് പാറുന്ന ബലൂണുകളോടെ റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനമായി.

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: