Pages

Sunday, January 26, 2014

കെ.ആര്‍. ഗൗരിയമ്മയുടെ ജെ.എസ്.എസ്.പിളര്‍പ്പിലേക്ക്

കെ.ആര്‍. ഗൗരിയമ്മയുടെ ജെ.എസ്.എസ്.പിളര്‍പ്പിലേക്ക്

പാര്‍ട്ടി രൂപവത്കരിച്ചതിന്റെ 20-ാം വര്‍ഷത്തില്‍ ജനാധിപത്യ സംരക്ഷണസമിതി (ജെ.എസ്.എസ്.) പിളര്‍പ്പിലേക്ക്. ആലപ്പുഴയില്‍ നടക്കുന്ന ജെ.എസ്.എസ്. ആറാം സംസ്ഥാനസമ്മേളനത്തില്‍ പിളര്‍പ്പ് യാഥാര്‍ഥ്യമായി. ഇത്രകാലവും യു.ഡി.എഫിനൊപ്പമായിരുന്ന ജെ.എസ്.എസ്. മുന്നണി വിടുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിളര്‍പ്പിലേക്ക് നയിച്ചത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനത്തിനെതിരെയാണ് പ്രസിഡന്‍റ് എ.എന്‍. രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നത്. രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. തങ്ങളുടെ നിലപാട് വിശദീകരിച്ച് അഡ്വ. രാജന്‍ബാബു വാര്‍ത്താസമ്മേളനം വിളിച്ചു.ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും യു.ഡി.എഫ് വിടേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും തങ്ങള്‍ യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്നും പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും രാജന്‍ബാബു പറഞ്ഞു.ഏറ്റവും ആദരിക്കപ്പെടേണ്ട രാഷ്ട്രീയ വ്യക്തിത്വമായ ഗൗരിയമ്മ ഇപ്പോള്‍ സി.പി.ഐ.എമ്മിലെ ചില നേതാക്കളുടെ കൈപ്പിടിയിലാണെന്നും സ്വന്തമായ അഭിപ്രായമുള്ളവരെ ഗൗരിയമ്മ ഭീഷണിപ്പെടുത്തുകയാണെന്നും രാജന്‍ബാബു ആരോപിച്ചു. തങ്ങളാണ് യഥാര്‍ഥ ജെ.എസ്.എസ്. എന്നും രാജന്‍ ബാബു വ്യക്തമാക്കി.

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: