Pages

Thursday, December 26, 2013

തൊടിയിലെ മരുന്നുചെടികളെ തിരിച്ചറിയുക

തൊടിയിലെ മരുന്നുചെടികളെ തിരിച്ചറിയുക

പല രോഗങ്ങൾക്കും നല്ല മരുന്ന് വീട്ടുത്തൊടിയിലും അടുക്കളയിലും അതല്ലെങ്കി കൈയ്യെത്തും ദൂരത്തുമുണ്ട്, നമ്മളത് അറിയാറില്ലെങ്കി പോലും. പണ്ടുകാലത്ത് മുത്തശ്ശിമാ നിർദ്ദേശിക്കുന്ന മരുന്നും വീട്ടിലുള്ളതായിരുന്നു. കാലം മാറിയപ്പോ വീട്ടുമരുന്നുകളും മറവിയിലായി. അവ ഏതാണെന്ന് നോക്കാം.
                  അപസ്മാരത്തിന് കുമ്പളങ്ങകുന്പളങ്ങ ത്രിദോഷങ്ങളേയും (വാതം-പിത്തം-കഫം) ശമിപ്പിക്കുകയും അഗ്നിദീപ്തി ഉണ്ടാക്കുകയും ചെയ്യും. ശരീരത്തിലെ ദുർമേദസ്സിനെ ഇല്ലാതാക്കുകയും ശുക്ളത്തെ പോഷിപ്പിക്കുകയും ചെയ്യും. ഹൃദ്യവും പഥ്യവുമായ കുന്പളങ്ങ ബുദ്ധിശക്തി ർദ്ധിപ്പിക്കും. അപസ്മാരം, ക്ഷയം, ആസ്തമ, വിഷമജ്വരം, എക്കിട്ടം,രക്തംതുപ്പുക,ചുമ, ഗുന്മം, രക്തപിത്തം എന്നീ രോഗങ്ങൾക്കും ഫലപ്രദമാണ്. എല്ലാ വിധ മൂത്രാശയരോഗങ്ങൾക്കും കുന്പളങ്ങ കൈകണ്ട ഔഷധമാണ്. കുന്പളങ്ങ പിഴിഞ്ഞനീരി ഇരട്ടിമധുരം പൊടിച്ചുചേർത്ത് സേവിച്ചാ അപസ്മാരം ശമിക്കും. കുന്പളങ്ങ നീരി ഇരട്ടിമധുരം ഇട്ട് നെയ്യ് കാച്ചി സേവിച്ചാലും അപസ്മാരം ശമിക്കും. കുന്പളങ്ങ നീരി ൽക്കണ്ടം ചേർത്ത് പതിവായി കഴിക്കുന്നത് ഉന്മാദ രോഗികൾക്ക് വളരെ നല്ലതാണ്.
കുന്പളങ്ങനീരി തേൻചേർത്ത് രാത്രി കിടക്കുന്നതിനുമുന്പ് സേവിച്ചാ നല്ല ഉറക്കം കിട്ടും. രാവിലെ അമ്പതു മില്ലിലിറ്റ കുന്പളങ്ങനീരു കുടിച്ചാ പൊണ്ണത്തടി കുറയുകയും കുടവയ ചുരുങ്ങുകയും ചെയ്യും. കുന്പളങ്ങ ധാരാളമുപയോഗിച്ചാ മൂത്രം ഒഴിക്കുന്പോഴുണ്ടാകുന്ന എരിച്ചിലും മൂത്രതടസ്സവും ഉണ്ടാകില്ല. കുന്പളങ്ങയുടെ കുരു ഉണക്കിപ്പൊടിച്ച് രാവിലെ ചൂടുവെള്ളത്തി കലർത്തി കുടിച്ചാ മൂത്രാശ്മരി (മൂത്രത്തിലെ കല്ല്) എന്ന രോഗം മാറിക്കിട്ടും. വയറ്റിലുണ്ടാകുന്ന കൃമിക നശിക്കാനും ഇതു നല്ലതാണ്.
 തഴുതാമ കരളിന്
ചുവന്ന തഴുതാമ നിക്ടാജിനേസി കുടുംബത്തിൽപ്പെട്ട ബൊയർഹാവിയ ഡിഫ്യൂസയും, വെളുത്ത തഴുതാമ ഐസോനേസി കുടുംബത്തിൽപ്പെട്ട ട്രയാന്തിമ പോർട്ടുല കോസ്ട്രവും ആണ്. രണ്ടിനത്തിനും ഔഷധഗുണം ഏതാണ്ട് ഒരുപോലെയാണ്. തഴുതാമയി ട്രയാന്തിവി, പുനർന്നവിൻ എന്നീ ൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസിയം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് മൂത്രവിസർജക (ഡയൂറെറ്റിക്ക്) ഉത്തേജകഔഷധമായി തഴുതാമ ഉപയോഗിച്ചുവരുന്നുണ്ട്. തഴുതാമയുടെ ഇല, തണ്ട്, വേര് എന്നിവയ്ക്കെല്ലാം ഔഷധഗുണമുണ്ട്. തഴുതാമ സമൂലം ഇടിച്ചുപിഴിഞ്ഞ നീരി തഴുതാമവേര് ൽക്കമാക്കി വെളിച്ചെണ്ണകാച്ചി തലയി തേച്ചാ വാതരക്തം ശമിക്കുകയും നീരിറക്കം വിട്ടുമാറുകയും ചെയ്യും.
ബ്ളീഡിംഗ് പൈൽസ് (രക്താർശ്ശസ്) ഉള്ള രോഗികൾക്ക് തഴുതാമ വേര് ചതച്ച് കിഴിക്കെട്ടി പശുവിൻപാലിൽ ഇട്ട് കാച്ചിക്കൊടുത്താ രക്തസ്രാവം നിൽക്കും. തഴുതാമ സമൂലം അരച്ച് പത്തുഗ്രാം അല്പം തേൻചേർത്ത് മൂന്നുനേരം സേവിച്ചാ പഴുതാര, തേ ഇവ കുത്തിയാലുണ്ടാകുന്ന നീരും വേദനയും മാറും.
തഴുതാമ വേരും ഞെരിഞ്ഞിലും സമം കഷായംവച്ച് അതിരാവിലെ വെറും വയറ്റി കുടിച്ചാ മൂത്രത്തിലെ കല്ല് അലിഞ്ഞുപോകും. മൂത്രം ഒഴിക്കുന്പോഴുണ്ടാകുന്ന എരിച്ചിലും മൂത്രക്കടച്ചിലും മാറിക്കിട്ടും. തഴുതാമയില ഒന്നാന്തരം ഇലക്കറിയായിട്ടുപയോഗിക്കാവുന്നതാണ്. ഹൃദ്രോഹം, വൃക്കരോഗം, കരൾരോഗം, പ്ളീഹരോഗം എന്നീ അസുഖമുള്ളവർക്ക് തഴുതാമയിലക്കറി പഥ്യാഹാരമാണ്. മൂത്രം ധാരാളം ഒഴിഞ്ഞുപോവുകയും മലശോധന ക്രമമായിട്ടുണ്ടാകുകയും ചെയ്യും.


നായ്ക്കുരണ വാജീകരണത്തിന്
മധുരരസവും ഉഷ്ണവീര്യവുമായ ഇതിന്റെ വേര്, വിത്ത്, കായുടെ പുറത്തുണ്ടാകുന്ന രോമം എന്നിവ ഔഷധയോഗ്യമാണ്.
നായ്ക്കുരണവേരിട്ട് കാച്ചിക്കുറുക്കിയ പാലി പഞ്ചസാര ചേർത്ത് കഴിച്ചാലും ലൈംഗികശേഷി ർദ്ധിക്കും. നായ്ക്കുരണ വേരിട്ട് കുറുക്കിയ പാലി എള്ള് അരച്ച് ഉണക്കിപ്പൊടിച്ച് പഞ്ചസാരയും തേനും ചേർത്തുകഴിച്ചാൽ ലൈംഗിക ബലഹീനത ഉണ്ടാകില്ല.നായ്ക്കുരണ വിത്തിന്റെ തോടിനുപുറത്തുണ്ടാകുന്ന രോമം ദേഹത്ത് വീണാ അസഹ്യമായ ചൊറിച്ചിലുണ്ടാകും. (നെയ്യ് ദേഹത്തു തേച്ച്  ചൂടുവെള്ളത്തി കുളിച്ചാ ചൊറിച്ചി ശമിക്കും). എന്നാ വയറ്റിലുണ്ടാകുന്ന വിരകളെ നശിപ്പിക്കാ നായ്ക്കുരണപ്പൊടി ഒന്നാംതരം ഔഷധമാണ്. നായ്ക്കുരണയില അരച്ചിട്ടാ കുരു പെട്ടെന്ന് പൊട്ടിപോകും.


അസ്ഥിസ്രാവത്തിന് മുക്കുറ്റി
ദശപുഷ്പങ്ങളി ഒന്നായ മുക്കുറ്റി അസ്ഥിസ്രാവത്തിന് വളരെഫലപ്രദമായ ഔഷധമാണ്. മൂത്രമൊഴിക്കുന്പോ കടച്ചിലും വേദനയും പുകച്ചിലും ചൊറിച്ചിലും ഉണ്ടാകുക, വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളി കൊഴുത്ത ദ്രാവകം സ്രവിക്കുക എന്നീ ലക്ഷണങ്ങ അസ്ഥിസ്രാവ (ലുക്കോറിയ) രോഗമുള്ളവർക്ക് അനുഭവപ്പെടും. രോഗം സ്ത്രീകളിലാണ് സാധാരണ കണ്ടുവരുന്നത്. അസുഖം ബാധിച്ച സ്ത്രീക മാനസികമായി വിഷമിക്കുകയും അതുമൂലം ശരീരം മെലിയുകയും ചെയ്യും. ഏതോ അജ്ഞാത രോഗത്തിന്റെ അടിമയാണ് താനെന്ന അബദ്ധധാരണയാണ് മനോവിഷമത്തിനും ശരീരശോഷണത്തിനും കാരണം. അത്യാവശ്യം വേണ്ട വ്യക്തിശുചിത്വം പാലിച്ചാൽതന്നെ രോഗത്തിന്റെ പിടിയി നിന്നു മോചിതരാകാം. എന്നാ മേ സൂചിപ്പിച്ച ലക്ഷണങ്ങ അധികമാകുകയും സ്രവങ്ങൾക്ക് ദുർഗന്ധം അനുഭവപ്പെടുകയും അസഹ്യമായ ചൊറിച്ചിലുണ്ടാവുകയും ചെയ്താ ഒരു ഡോക്ടറെ സമീപിച്ച് ഉപദേശം തേടണം.

ശുചിത്വം പാലിക്കാത്തതുകൊണ്ടും മലിനവസ്ത്രങ്ങ ധരിക്കുന്നതുകൊണ്ടും ത്രിദോഷങ്ങ (വാത,പിത്ത, കഫങ്ങ) കോപിച്ചുള്ള അസുഖം ഉണ്ടാകുന്നു. മുളക്, പുളി, ഉണക്കമത്സ്യം ഇവ ർജിക്കണം. മത്സ്യമാംസാദിക പ്രത്യേകിച്ചും കോഴിമുട്ട, കോഴിയിറച്ചി ഇവ ഉപേക്ഷിക്കണം. മുക്കുറ്റി സമൂലം അരച്ചത് ഒരു ടീസ്പൂ, ഒരു ടീസ്പൂ ചെറുതേനും ചേർത്ത് കാലത്തും വൈകിട്ടും രണ്ടാഴ് കഴിച്ചാ അസുഖം പൂർണമായി സുഖപ്പെടും. ഔഷധസേവകൊണ്ട് ദോഷഫലങ്ങ ഒന്നുംഉണ്ടാകില്ല. ശതാവരിക്കിഴങ്ങ് 30 ഗ്രാം ആരും മൊരിയും കളഞ്ഞ് ചതച്ച് കിഴികെട്ടി ഉരി പശുവി പാലി നാഴി വെള്ളം ചേർത്ത് പാലളവാക്കി വറ്റിച്ച് പഞ്ചസാര ചേർത്ത് കഴിച്ചാലും അസ്ഥിസ്രാവം മാറും.

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: