മാർത്തോമ്മാ ശ്ലീഹായുടെ പിൻഗാമി ,മലങ്കര സഭയുടെ കാതോലിക്ക ബാവ ആരുടേയും കീഴ്സ്ഥാനീയല്ല
മലങ്കരസഭയുടെ
ത്മീകവും ലൗകീകവും
കൗദാശികവുമായ അദ്ധ്യക്ഷനാണ്
മലങ്കര സഭയുടെ
കാതോലിക്കാ ..അതുകൊണ്ട്
തന്നെ ഓർത്തോഡോക്സ്
സഭയുടെ കാതോലിക്ക
യെ His Holiness എന്നാണ്
അഭിസംബോധന ചെയ്യപ്പെടുന്നത്,അന്ത്യാക്കൻ
പാത്രിയർക്കീസും His Holiness എന്ന്
അഭിസംബോധന ചെയ്യപ്പെടുന്നു
,. മലങ്കരയിലെ
കാതോലിക്കേറ്റ് തികച്ചും
സ്വതന്ത്രമാണ് ,1653-ലെ
കൂനന്കുരിശു സത്യത്തോടെ
മാര്പ്പാപ്പായേയും റോമന്
കത്തോലിക്കാ സഭയേയും
തള്ളി സ്വയം
ഭരണം സ്ഥാപിച്ചു.
തോമാ അര്ക്കദ്യക്കോനെ
മാര്ത്തോമ്മാ ഒന്നാമന്
എപ്പിസ്ക്കോപ്പാ ആയി
വാഴിച്ച് വേദതലവനായി
അംഗീകരിച്ചു. അന്നുമുതല്
മലങ്കര സഭയുടെ
ആത്മീയവും ലൗകീകവുമായ
ഭരണം മാര്ത്തോമ്മാ
എപ്പിസ്ക്കോപ്പാമാരുടേയും തുടര്ന്ന്
ദീവന്നാസ്യോസ് മെത്രാപ്പോലീത്താമാരുടേയും
കൈകളിലായി. ഇവരൊക്കെയും
മലങ്കരസഭാ സ്ഥാപകനായ
പ. മാര്ത്തോമ്മാശ്ലീഹായുടെ
പിന്ഗാമികളായി ആണ്
സ്ഥാനാരോഹണം ചെയ്യപ്പെട്ടത്.
അവരുടെ പിന്ഗാമികളെ
വാഴിച്ചതും തദ്ദേശീയമായിട്ടായിരുന്നു.എന്നാൽ
പാലക്കുന്നത്ത് മാത്യൂസ്
മാര് അത്താനാസ്യോസ്
1843-ല് ഏകപക്ഷീയമായി
അന്ത്യോഖ്യാ പാത്രിയര്ക്കീസില്നിന്നും
മേല്പട്ടസ്ഥാനം സ്വീകരിച്ചു.
അന്ത്യോഖ്യാ പാത്രിയര്ക്കീസില്നിന്നും
ആദ്യമായി മല്പട്ടസ്ഥാനം
സ്വീകരിച്ച ഇന്ത്യക്കാരനായ
മാര് അത്താനാസ്യോസ്,
മലങ്കര മെത്രാപ്പോലീത്താ
സ്ഥാനം അവകാശപ്പെട്ടു.
ജനത്തിന്റെ തിരഞ്ഞെടുപ്പ്
ഇല്ലാത്ത അദ്ദേഹം
അതിനായി അന്ത്യോഖ്യാ
പാത്രിയര്ക്കീസിന് മലങ്കര
മെത്രാനെ വാഴിക്കുവാനും
നീക്കുവാനും അധികാരമുണ്ടന്ന
നവീന വാദമാണ്
ഉയര്ത്തിക്കാട്ടിയത്. അങ്ങിനെ
പരോക്ഷമായെങ്കിലും അന്ത്യോഖ്യാ
പാത്രിയര്ക്കീസിന് മലങ്കരയില്
അധികാരം ഉണ്ടന്നുള്ളത്
ഒരു വാദമുഖമായി.
1846-ല് അദ്ദേഹത്തെ
മലങ്കര മെത്രാപ്പോലീത്താ
ആയി സര്ക്കാര്
അംഗീകരിച്ചു.
വാഴ്ചയ്ക്ക്
മറ്റൊരു മെത്രാനെ
ലഭിക്കാത്തതിനാല് അദ്ദേഹത്തിന്റെ
എതിരാളിയായി ഉയര്ന്നുവന്ന
പുലിക്കോട്ടില് ജോസഫ്
മാര് ദീവന്നാസ്യോസ്
അഞ്ചാമനും മേല്പട്ടസ്ഥാനത്തിന്
അന്ത്യോഖ്യാ പാത്രിയര്ക്കീസിനെ
ആശ്രയിക്കേണ്ടി വന്നു.
അദ്ദേഹവും മാര്ത്തോമ്മാ
സഭാ സ്ഥാപകനായ
പാലക്കുന്നത്തു തോമസ്
മാര് അത്താനാസ്യോസും
തമ്മിലുണ്ടായ കോടതി
വ്യവഹാരത്തിന്റെ അന്തിമവിധി
1889-ല് പ്രഖ്യാപിച്ചത്
ഇന്നത്തെ ഇന്ത്യന്
സുപ്രീം കോടതിക്കു
തുല്യമായ തിരുവിതാംകൂര്
റോയല് കോടതിയാണ്.സെമിനാരിക്കേസ്
എന്നറിയപ്പെടുന്ന ഈ
വ്യവഹാരത്തിന്റെ വിധിപ്രകാരം
മാര് ദീവന്നാസ്യോസ്
അഞ്ചാമന് നിയമാനുസൃത
മലങ്കര മെത്രാപ്പോലീത്തായായി
അംഗീകരിക്കപ്പെട്ടു. അതോടൊപ്പം
അന്ത്യോഖ്യാ പാത്രിയര്ക്കീസിനു
മലങ്കരയില് ലൗകീകാധികാരം
ഇല്ലന്നും മലങ്കര
മെത്രാപ്പോലീത്തായ്ക്ക് ജനങ്ങളുടെ
തിരഞ്ഞെടുപ്പ് അനിവാര്യമാണന്നും
കോടതി വ്യക്തമാക്കി.
മലങ്കരയുടെ ലൗകീകാധികാരം
കോടതി അംഗീകരിക്കാത്ത
സാഹചര്യത്തില് തന്റെ
ലൗകീകാധികാരം സമ്മതിച്ച്
ഉടമ്പടി നല്കണമെന്നു
മാര് ദീവന്നാസ്യോസ്
അഞ്ചാമനോടും അസോസിയേഷന്
മാനേജിംഗ് കമ്മറ്റിയോടും
പാത്രിയര്ക്കീസ് അവശ്യപ്പെട്ടങ്കിലും
അവര് അത്
അംഗീകരിക്കാന് വിസമ്മതിച്ചു.
1912-ലെ
കാതോലിക്കാ സ്ഥാപനം സാധുവും
നിലനില്ക്കുന്നതുമാണന്ന് 1923-ല്
വട്ടിപ്പണക്കേസിന്റെ അന്തിമ
വിധിയില് തിരുവിതാംകൂര്
ഹൈക്കോടതിയും തുടര്ന്ന്
കൊച്ചി ചീഫ്
കോടതിയും വിധിച്ചു.
1934-ലെ മലങ്കരസഭാ
ഭരണഘടന പൗരസ്ത്യ
കാതോലിക്കാ സ്ഥാനവും
മലങ്കര മെത്രാപ്പോലീത്താ
സ്ഥാനവും ഒരാള്
തന്നെ വഹിക്കണം
എന്നു നിശ്ചയിച്ചു.
ആ സ്ഥാനിയെ
മലങ്കര സുറിയാനി
ക്രിസ്ത്യാനി അസോസിയേഷന്
തിരഞ്ഞെടുക്കണമെന്നും ഭരണഘടന
വ്യവസ്ഥ ചെയ്തു.
അന്നു മുതല്
ഇതഃപര്യന്തം കാതോലിക്കാ-മലങ്കര
മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുന്നത്
നിയമാനുസൃതം വിളിച്ചുകൂട്ടുന്ന
മലങ്കര സുറിയാനി
ക്രിസ്ത്യാനി അസോസിയേഷന്
ആണ്. അവര്
മലങ്കര സഭ
തിരഞ്ഞെടുക്കുന്നവരെ മേല്പട്ടക്കാരായി
വാഴിക്കുകയും കാലാകാലങ്ങളില്
വി. മൂറോന്
കൂദാശ ചെയ്യുകയും
ചെയ്യുന്നു.വീണ്ടും
1958-ല് ഒന്നാം
സമുദായക്കേസിന്റെ സുപ്രീംകോടതി
വിധിയില് കാതോലിക്കാ
സ്ഥാനത്തിന്റെ സാധുത്വം
ശരിവയ്ക്കുകയും, കാതോലിക്കാ
സ്ഥാപനത്തോടെ മലങ്കരയില്
അന്ത്യോഖ്യാ പാത്രിയര്ക്കീസിനുണ്ടായിരുന്ന
ആത്മീയ അധികാരം
ശൂന്യമാകുന്ന ബിന്ദുവില്
എത്തുകയും ചെയ്തു
എന്നു വ്യക്തമാക്കുകയും
ചെയ്തു. ഇതേ
വിധി 1934-ലെ
മലങ്കര സഭാ
ഭരണഘടന ശരിവച്ചതോടെ
കാതോലിക്കായെപ്പറ്റിയുള്ള നിശ്ചയങ്ങളും
നിയമമായി. 1995, 2017 വര്ഷങ്ങളില്
രണ്ടാം സമുദായക്കേസിലെ
സുപ്രീംകോടതി വിധികളില്
ഇത് വീണ്ടും
ശരിവയ്ക്കുകയും, 1934-ലെ
സഭാഭരണഘടന മലങ്കരസഭയ്ക്കു
മുഴുവന് ബാധകമാണന്നു
വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നു മാത്രമല്ല,
കാതോലിക്കാ-മലങ്കര
മെത്രാപ്പോലീത്താ, മലങ്കരസഭയുടെ
ആത്മീകവും ലൗകീകവും
കൗദാശികവുമായ അദ്ധ്യക്ഷനാണ്
എന്നും വ്യക്തമാക്കിയിട്ടുണ്ട്.
കാതോലിക്കാ, പരിശുദ്ധ
മാര്ത്തോമ്മാ ശ്ലീഹായുടെ
പൗരസ്ത്യസിംഹാസനത്തില് ആരുഡനും
അപ്പോസ്തോലിക പിന്ഗാമിയുമാണ്.
അദ്ദേഹം ആരുടേയും
കീഴ്സ്ഥാനിയോ സാമന്തനോ
അല്ല. മലങ്കരസഭയുടെ
ആത്മീകവും ലൗകീകവും
കൗദാശികവുമായ അദ്ധ്യക്ഷനാണ്.
അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്
മലങ്കര സഭയിലെ
മേല്പട്ടക്കരും പട്ടക്കാരുടേയും
ജനങ്ങളുടേയും പ്രതിനിധികളുമടങ്ങുന്നതും
അവൈദീകര്ക്ക് ബഹുഭൂരിപക്ഷമുള്ളതുമായ
മലങ്കര സുറിയാനി
ക്രിസ്ത്യാനി അസോസിയേഷനാണ്.മലങ്കരസഭയ്ക്ക്
ഒരു കാതോലിക്കായും
ഒരു മലങ്കര
മെത്രാപ്പോലീത്തായുമാണുള്ളത്. ആവർത്തിച്ച്
ആവർത്തിച്ചുള്ള കോടതി
വിധികളിലെല്ലാം അക്കാര്യം
സുവ്യക്തമാണ്.,യാക്കോബായ
എന്ന പേര്
മലങ്കര ഓർത്തഡോൿസ്
സഭയുടെ ആദ്യകാലത്തെ
വിളിപ്പേരാണ് . അത്
ഉപയോഗിച്ച് പുതിയ
സഭ രൂപീകരിക്കാനാവില്ല
, സമാന്തര ഭരണത്തിന്
ആരും ശ്രമിക്കരുത്
. സുപ്രിം കോടതി
അത് വിലക്കിയിരിക്കുന്നതാണ്
. മലങ്കര സഭ
ഒരു ട്രസ്റ്റാണ്.
ആ ട്രസ്റ്റിനുള്ളിൽ
നിന്ന് സമാന്തരഭരണം
പറ്റില്ലെന്ന് കോടതി
വിധിച്ചതാണ്. ഭാരതത്തിന്റെ
നിയമത്തെ കാറ്റിൽപ്പറത്താൻ
ഒരു പാത്രിയർക്കീസിനും
അധികാരമില്ല.എന്നാൽ
വീണ്ടും പാത്രിയർക്കീസ്
അതിനാണ് ശ്രമിക്കുന്നത്.
ഓറിയന്റൽ
ഓർത്തഡോക്സ് സഭകളാണ്
അന്ത്യോഖ്യൻ ഓർത്തഡോക്സ്
സുറിയാനി സഭയും,
മലങ്കര ഓർത്തഡോക്സ്
സുറിയാനി സഭയും.
ഇവ രണ്ടും
സ്വയംശീർഷകത്വമുള്ള പൗരസ്ത്യ
സഭകളാണ്. അന്ത്യോഖ്യൻ
ഓർത്തഡോക്സ് സുറിയാനി
സഭയുടെ പരമാധ്യക്ഷൻ
പരിശുദ്ധ പത്രോസ്
ശ്ലീഹായുടെ പിൻഗാമിയായ
പരിശുദ്ധ പാത്രിയർക്കീസും,
മലങ്കര ഓർത്തഡോക്സ്
സുറിയാനി സഭയുടെ
പരമാധ്യക്ഷൻ പരിശുദ്ധ
മാർത്തോമ്മാ ശ്ലീഹായുടെ
പിൻഗാമിയായ പരിശുദ്ധ
കാതോലിക്കായുമാണ്.
സുറിയാനി
പാരമ്പര്യമുള്ള, സുറിയാനി
സഭയിലെ വിഭാഗങ്ങളായ
ഈ രണ്ടു
സഭകളുടെ അധ്യക്ഷന്മാരിൽ
സമൻമാരിൽ മുമ്പൻ
എന്ന നിലയിൽ
അന്ത്യോഖ്യ പാത്രിയർക്കീസിന്
ആദരണീയമായ സ്ഥാനം
മലങ്കര ഓർത്തഡോക്സ്
സുറിയാനി സഭയുടെ
ഭരണഘടന നൽകുന്നു.
ഓറിയന്റൽ ഓർത്തഡോക്സ്
സഭകളുടെ പരമാധ്യക്ഷന്മാരിൽ
കോപ്റ്റിക് ഓർത്തഡോക്സ്
സഭയുടെ പാത്രിയർക്കീസിന്
സമന്മാരിൽ മുമ്പൻ
എന്ന സ്ഥാനം
നൽകുന്നതുപോലെയാണിത്.വിദേശ
ആധിപത്യത്തിന്റെ അടിമ
നുകത്തെ കൂനൻ
കുരിശ് സത്യത്തിലൂടെ
പൊട്ടിച്ചെറിഞ്ഞ സ്വാതന്ത്ര്യസമര
-വിശ്വാസികളാണ് മലങ്കരസഭയുടെ
പൂർവസൂരികൾ എന്ന്
മനസിലാക്കുക .
പ്രൊഫ്,
ജോൺ കുരാക്കാർ