പ്രതികരിച്ച വീട്ടമ്മയെ വേട്ടയാടരുത്
ക്ലിഫ്ഹൗസ് ഉപരോധവുമായി ബന്ധപ്പെട്ട് സഞ്ചാര സ്വാതന്ത്രിയം നിഷേധിച്ചതിനെതിരെ സന്ധ്യ എന്ന വീട്ടമ്മ സിപിഎമ്മുകാരും പോലീസുകാരുമായും വാക്ക്ത്ർക്കം ഉണ്ടായത് ജനങ്ങൾ കണ്ടതാണല്ലോ ...ആ വീട്ടമ്മ കോൺഗ്രസ് ആയാലും സിപിഎം ആയാലും ബിജെപി ആയാലും മറ്റേത് പാർട്ടിക്കാരി ആണെങ്കിലും അവരുടെ പ്രതിഷേധം കൊണ്ട് ഫലം ഉണ്ടായി.ജനങളുടെ സഞ്ചാര സ്വാതന്ത്രിയം തടയില്ല എന്ന് സമരക്കാരും പോലീസും പറഞു.എന്നാൽ പാർട്ടിക്കാർ ഈ സ്ത്രീയിൽ ആരോപിക്കുന്ന കുറ്റം ഒന്ന് ഈ സ്ത്രീ കോൺഗ്രസ്കാരിയാണന്ന് രണ്ട് ഇവർ ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്ന്.വ്യാപകമായി ഫേയ്സ്ബുക്കിലുടെ ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നു നിയമം ഇവർക്ക് ബാധകമല്ലെ എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു
. ഹെൽമെറ്റ് ധരിക്കാത്തതിനാൽ ട്രാൻസ് ഫോർട്ട് കമ്മിഷണർ നടപടിക്ക് ഒരുങ്ങുന്നു . നിയമം എല്ലാവർക്കും ബാധകമാണ് പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment