ഓര്‍ത്തഡോക്‌സ് സഭയില്‍
വധുക്കള്‍ക്ക് സാരിയും ബ്ലൗസും മാത്രമേ അനുവദിക്കൂ, തോഴിയും വിശ്വാസിയായിരിക്കണം
പള്ളിക്കുള്ളിലെ ചടങ്ങുകള്‍ മൊബൈലില്‍ പകര്‍ത്താന്‍ അനുവാദമില്ല. എന്നാല്‍, രണട്‌് വീഡിയോ, സ്‌റ്റില്‍ കാമറകള്‍ക്ക് വിലക്കില്ല. ക്രെയിന്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പള്ളിയില്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാ സമയത്ത് ഓടിനടന്ന് വീഡിയോ എടുക്കുന്നത് അനുവദിക്കില്ല. തലയില്‍ നെറ്റും ക്രൗണും പാടില്ല. വാഴ്‌ത്താന്‍ ഉപയോഗിക്കുന്ന കുരിശുമാലയില്‍ രൂപം പാടില്ല.
പള്ളിയ്‌ക്കുള്ളില്‍ മണവാളനും മണവാട്ടിയുമല്ലാതെ മറ്റാരും ചെരിപ്പ് ധരിക്കാന്‍ പാടില്ല. ശിരോവസ്‌ത്രം സ്‌ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. സ്‌ത്രീകളും പുരുഷന്മാരും അവരവര്‍ക്ക് നിശ്ചയിച്ച സ്ഥലത്തു മാത്രമേ നില്‍ക്കാവൂ എന്നും പതിമൂന്ന് നിഷ്‌കര്‍ഷകളില്‍ പറയുന്നു. ഫ്‌ളവര്‍ ഗേള്‍സ് നിര്‍ബന്ധമല്ലെങ്കിലും രണ്ടുപേരെ വരെ അനുവദിക്കും.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment