Pages

Sunday, December 15, 2013

നെല്‍സണ്‍ മണ്ടേലയ്‌ക്ക് ലോകം വിടനല്‍കി

നെല്സണ്മണ്ടേലയ്ക്ക്
ലോകം വിടനല്കി

mangalam malayalam online newspaperദക്ഷിണാഫ്രിക്കന്‍ കറുത്തവര്‍ഗ്ഗക്കാരുടെ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയ്‌ക്ക് ലോകം ആദരവോടെ വിട നല്‍കി. കുനുവിലെ സ്വന്തം ഗ്രാമത്തില്‍ സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പാരമ്പര്യ ചടങ്ങുകള്‍ നടത്തിയാണ്‌ മൃതദേഹം സംസ്‌ക്കരിച്ചത്‌. ലോകനേതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 4000 അതിഥികളാണ്‌ ചടങ്ങിനായി എത്തിയത്‌.ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള കുനുവിലേക്കുള്ള യാത്രയില്‍ സൈന്യം അനുഗമിച്ചു. പതാക പൊതിഞ്ഞ ശവമഞ്ചത്തില്‍ ജീവിതന്നെ പരാമര്‍ശിക്കുന്ന 95 മെഴുകുതിരികള്‍ കത്തിച്ചു വെച്ചിരുന്നു. പാരമ്പര്യ ചടങ്ങുകള്‍ക്ക്‌ ശേഷം മൃതദേഹം കുഴിയിലേക്ക്‌ വെയ്‌ക്കുന്നതിന്‌ മുമ്പായി പതാക അഴിച്ചുമാറ്റി. രാജ്യത്തും വിദേശത്തുമുള്ളവര്‍ക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കുന്നതിനായി 10 ദിവസം സൂക്ഷിച്ച ശേഷമാണ്‌ മണ്ടേലയുടെ ഭൗതീകശരീരം സംസ്‌ക്കാരചടങ്ങുകള്‍ക്കായി കൊണ്ടുവന്നത്‌.

അനേകര്‍ക്ക്‌ മണ്ടേല വെറും പ്രസിഡന്റ്‌ മാത്രമായിരുന്നില്ല. വര്‍ണ്ണ്യ വ്യവസ്‌ഥയ്‌ക്കെതിരേ പോരാടിയ മാര്‍ഗ്ഗദര്‍ശി കൂടിയായിരുന്നു. അതുകൊണ്ടാകാം കോരിച്ചൊരിയുന്ന മഴയെ വരെ അവഗണിച്ചു ആയിരങ്ങളാണ്‌ ഈ ദിനങ്ങളില്‍ പ്രിയ നേതാവിന്‌ അവസാനമായി വിട ചൊല്ലാനെത്തിയത്‌. അന്ത്യാഞ്‌ജലിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ ജേക്കബ്‌ സുമ ലോകത്തെ അഭിസംബോധന ചെയ്‌തു. ബ്രിട്ടനിലെ രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു

                                                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                               

No comments: