Pages

Sunday, December 15, 2013

സോളാർ മാത്രം ചുറ്റുന്ന രാഷ്ട്രീയം

സോളാ മാത്രം ചുറ്റുന്ന രാഷ്ട്രീയം
 രാഷ്ട്രീയകക്ഷികളുടെ  ആദര്ശപ്രസംഗങ്ങളെ വെറും വാചാടോപങ്ങള് മാത്രമായി, തെല്ലൊരു പരിഹാസത്തോടെയാണ്  ജനത ഇന്നു കേള്ക്കുകയും കാണുകയും ചെയ്യുന്നത്രാജ്യത്ത് ഉയര്ന്നുവന്ന ജനകീയസമരങ്ങളുടെ മുന്നണിയില് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളെ മഷിയിട്ടു നോക്കിയാല് പോലും പലപ്പോഴും കണാനില്ലെന്നതാണു വാസ്തവം.  അടുത്തകാലത്ത്കേരളത്തി  നടന്ന  പല സമരവും  ദയനീയമായി  പരാജയപെടുകയായിരുന്നു . മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിനു മുന്നില് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന ഉപരോധസമരം തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തന്നെ തടസമായപ്പോഴാണു വീട്ടമ്മയായ സന്ധ്യ സമര നേതൃത്വത്തോടു പൊട്ടിത്തെറിച്ചത്.ഇടതുപക്ഷത്തിന്റെയോ സി.പി.എമ്മിന്റെയോ സമരങ്ങള്ക്കുനേരേ സന്ധ്യയുടേതിനു സമാനമായ പ്രതിഷേധങ്ങള് മുമ്പും ഉയര്ന്നിട്ടുണ്ട്. .എം.എസ്. പാര്ട്ടിയുടെ സാരഥ്യം വഹിച്ചിരുന്നപ്പോള് നടന്ന ഒരു റെയില് തടയല് സമരത്തിനെതിരേ വിഖ്യാത ധനശാസ്ത്രജ്ഞനായിരുന്ന ഡോ.കെ.എന്. രാജ് പ്രതിഷേധിച്ചത് അത്രപഴയതല്ലാത്ത ഒരു ഓര്മയാണ്. സഞ്ചാരസ്വാതന്ത്ര്യം എന്ന മൗലികമായ പൗരാവകാശം ഹനിക്കുന്നതിനെതിരേയായിരുന്നു പ്രതികരണം.ക്ലിഫ് ഹൗസ് ഉപരോധത്തിനു മുന്നോടിയായി എല്.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ നടത്തിപ്പും പിന്വലിക്കലും തന്നെ ഒട്ടേറെ വിമര്ശനങ്ങള്ക്കിടയാക്കിയതാണ്. അതു പിന്വലിച്ചരീതിയും പൊതുസമൂഹത്തില് സംശയം അവശേഷിപ്പിച്ചിട്ടുണ്ട്. അതെല്ലാം മാധ്യമ ഗൂഢാലോചനയാണെന്ന പാര്ട്ടി ഭാഷ്യവും വിശദീകരണവും മുഖവിലക്കെടുത്താലും ജീവത്തായ ഒട്ടനേകം പ്രശ്നങ്ങള് കേരളീയസമൂഹത്തെ വേട്ടയാടുമ്പോഴും സോളാര് കേസ് എന്ന ചക്കിനു ചുറ്റും മാത്രം എല്.ഡി.എഫ്. വട്ടംചുറ്റുന്നതെന്തേ എന്ന ചോദ്യത്തിനു മറുപടി പറയാന് അവര് ബാധ്യസ്ഥരാണ്. ക്ലിഫ്ഹൗസ് സമരത്തിന്റെ സ്വഭാവത്തെക്കുറിച്ചു പോലും പാര്ട്ടി നേതൃത്വത്തിനു വ്യക്തതയില്ലായിരുന്നെന്നു തോന്നിപ്പിക്കും വിധമായിരുന്നു നേതാക്കളുടെ വിശദീകരണം. സമരം പ്രതീകാത്മകമാണെന്ന് ഒരാള് പറഞ്ഞപ്പോള് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു മുതിര്ന്ന നേതാവ് അതു തിരുത്തി.
                   കഴിഞ്ഞ മഴക്കാലത്തു കേരളം പനിച്ചു മരിച്ചപ്പോഴും ഇപ്പോള് വിലക്കയറ്റം കൊണ്ടു ജനജീവിതം നട്ടംതിരിയുമ്പോഴും ഒന്നും കാണാത്ത തിടുക്കം എന്തേ സോളാര് വിഷയത്തില് മാത്രം? ഒട്ടും സമരോത്സുകരല്ലാത്ത അണികള് എന്തിനെന്നോ ഏതിനെന്നോ അറിയാത്തവരെപ്പോലെ ഒരു സമരത്തിന്റെ വീറോ വാശിയോ പ്രകടിപ്പിക്കാതെ, നേതാക്കളുടെ തീര്ത്തും നിരുന്മേഷകരമായ പ്രസംഗങ്ങളും കേട്ടു നിസംഗരായി അറസ്റ്റിനു വഴങ്ങി തിരിച്ചുപോകുന്ന ദൃശ്യം സഹതാപം മാത്രമേ കാഴ്ചക്കാരില് സൃഷ്ടിക്കൂ. അതുകൊണ്ടു തന്നെയാണ് ഒരു സ്ത്രീയുടെ ആത്മരോഷത്തിനു മുന്നില് ഇടതുനേതൃത്വം പകച്ചുപോയത്. നിസഹായയായ ഒരു സ്ത്രീ ഗതികെട്ടു നടത്തിയ കേവലമായൊരു രോഷപ്രകടനമായിരുന്നില്ല അത്. അതിനപ്പുറമുള്ള അര്ഥവും മാനവും അതിനുണ്ടെന്നു തിരിച്ചറിയാനുള്ള വിവേകമാണു കക്ഷിഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനുണ്ടാകേണ്ടത്. കാര്യങ്ങ  മനസ്സിലാക്കാതെ  വാഴ വെട്ടിയിട്ട്  എന്തുകാര്യം  ?

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: