Pages

Saturday, December 14, 2013

പ്രതികരിക്കുന്ന സ്ത്രീകളെ ആക്ഷേപിക്കരുത്

പ്രതികരിക്കുന്ന  സ്ത്രീകളെ
  ആക്ഷേപിക്കരുത്

ക്ലിഫ് ഹൗസ് ഉപരോധസമരം നടത്തിയവരെ ശകാരിച്ച സന്ധ്യ എന്ന വീട്ടമ്മയെ  ആക്ഷേപിക്കുന്നത്  പ്രതിഷേധാർഹമാണ്. കമാണ് .ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ നടന്ന ഉപരോധത്തിനിടെയാണ് സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള എന്നിവര്‍ക്കുനേരെ സമീപത്തെ താമസക്കാരിയായ സന്ധ്യ ശകാരം ചൊരിഞ്ഞത്. ക്ലിഫ് ഹൗസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് ഗതാഗതം തടഞ്ഞിരുന്നതിനാല്‍ ക്ലിഫ് ഹൗസിന്റെ പുറകുവശത്തുള്ള റോഡിലേക്ക് പോകേണ്ട സന്ധ്യയ്ക്ക് സ്‌കൂട്ടറുമായി പോകാനായില്ല. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആരോ  സന്ധ്യയുടെ വീട്ടിലെ വാഴകൃഷിയും  നശിപ്പിച്ചു.ക്ലിഫ് ഹൗസ് ഉപരോധം നടത്തിയ നേതാക്കളെ ശകാരിച്ച സന്ധ്യയുടെ കുടുംബവീട്ടിലെ കൃഷിയിടം നശിപ്പിച്ചു. കരകുളത്തുള്ള വീട്ടിലെ വാഴകൃഷിയാണ് വൈകീട്ട് വെട്ടിനശിപ്പിച്ചത്. ഒരു സ്ഥലത്ത് കൂടിനിന്നിരുന്ന മൂന്ന് വാഴകളാണ് വെട്ടിനശിപ്പിച്ചത്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ പങ്കും അന്വഷിക്കണം

                                        പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: