Pages

Saturday, December 14, 2013

TRIBUTE PAID TO C.N KARUNAKARAN, EMINENT PAINTER

mangalam malayalam online newspaperചിത്രകാരന്സി.എന്കരുണാകരന്അന്തരിച്ചു
Eminent painter C. N. Karunakaran died at a private hospital in Kochi on Saturday,14th December,2013, noon following a brief illness. Mr. Karunakaran was the former chairman of the Kerala Lalitakala Academy and had won many prestigious awards.Born in 1940 at Brahmakulam near Guruvayur in Thrissur District, Mr. Karunakaran secured diplomas in design and painting from the Government School of Arts and Crafts in Chennai. After completing studies, Mr. Karunakaran worked as an art director in Chennai for many Tamil films. He returned to Kerala in the 1970s to take charge of Kochi-based Kalapeetom, an institution formed by painters from across the state.
He later started “Chitrakootam”, the first private art gallery of Kerala. He has also worked as an art director for Malayalam movies such as Aswathamavu, Ore Thooval Pakshikal, Akkare, Purushartham and Aaleesinte Anweshanam.His illustrations have appeared in many literary and cultural publications in Malayalam, giving life to characters in great works of modern Malayalam literature
വിഖ്യാത ചിത്രകാരന്‍ സി.എന്‍ ബാലകൃഷ്ണന്‍ (73) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച 2.30 ഓടെയായിരുന്നു അന്ത്യം. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. രാജാരവിവര്‍മ്മ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എണ്ണച്ചായവും ജലച്ചായവും ഇനാമല്‍ പെയിന്റിംഗും അക്രിലിക്കും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വ പ്രതിഭയായിരുന്നു സി.എന്‍.
File Photo of artist C. N. Karunakaran1940ല്‍ തൃശൂര്‍, ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്ത് ജനനം. പന്ത്രണ്ടാം വയസ്സില്‍ ചിത്രകല പഠനത്തിനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. ചെന്നൈ ഗവ.ആര്‍ട്‌സ് ആന്റ് ക്രാഫ്ട്‌സ് സ്‌കൂളില്‍ നിന്ന ഡിസൈനിംഗിലും പെയിന്റിംഗിലും ഡിപ്ലോമ നേടി. 1956ല്‍ ഡോള്‍ഡ് മെഡലോടെയാണ് ഡിപ്ലോമ പൂര്‍ത്തിയാക്കിയത്. ഡി.പി റോയ് ചൗധരി, കെ.സി.എസ് പണിക്കര്‍ തുടങ്ങിയ പ്രഗത്ഭരായിരുന്നു ഗുരുക്കന്മാര്‍. പഠനത്തിനു ശേഷം പരസ്യ ചിത്രങ്ങളുടെ ഡയക്ടറായി പ്രവര്‍ത്തിച്ചു. 1970 കളില്‍ കേരളത്തില്‍ തിരിച്ചെത്തി കൊച്ചി കലാപീഠത്തിന്റെ ചുമതലയേറ്റു.
കേരളത്തില്‍ ആദ്യമായി സ്വകാര്യ ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചത് സി.എന്‍ ആയിരുന്നു. ചിത്രകൂടം എന്ന പേരില്‍ കൊച്ചി എം.ജി റോഡില്‍ 1973ലായിരുന്നു ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചത്. ഏതാനും മലയാളം സിനിമകളിലും അദ്ദേഹം സംവിധായകന്റെ വേഷമണിഞ്ഞു. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ഥം, അലീസിന്റെ അന്വേഷണം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.
പ്രമുഖ ദിനപത്രങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം വരച്ചിട്ടുണ്ട്. 2003 സെപ്തംബര്‍ അഞ്ചിന് അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം വാഷിംഗടണിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നു. രാജ്യത്തെ ഏത് പ്രമുഖ സ്ഥാപനത്തിലും അദ്ദേഹത്തിന്റെ ഒരു സൃഷ്ടിയെങ്കിലും ഉണ്ടാവും. അത്രകണ്ട് സ്വീകാര്യതയാണ് രാജ്യം സി.എന്നിന് നല്‍കിയത്.

മദ്രാസ് ലളിത കലാ അക്കാദമി അവാര്‍ഡ് (1964), കേരള ലളിത കലാ അക്കാദമി അവാര്‍ഡ് (1971, 1972, 1975), പി.ടി ഭാസ്‌കര പണിക്കര്‍ അവാര്‍ഡ് (2000), മലയാറ്റൂര്‍ രാമകൃഷ്ണന്‍ അവാര്‍ഡ് (2003), കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ് (2005) എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
                                                             പ്രൊഫ്‌.ജോണ്‍ കുരാക്കാർ 
                                                   

No comments: