Pages

Saturday, November 30, 2013

NATURE AND MAN

പ്രകൃതിയും മനുഷ്യനും
ദേശാടനപ്പക്ഷിക്ക് ശസ്ത്രക്രിയ
      കാലൊടിഞ്ഞ ദേശാടനപ്പക്ഷിക്ക് അഞ്ചല്‍ മൃഗാസ്​പത്രിയില്‍ ശസ്ത്രക്രിയ നടത്തി. അഞ്ചല്‍ സീനിയര്‍വെറ്ററിനറി സര്‍ജന്‍ ഡോ. എ.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കടയ്ക്കല്‍ ഫയര്‍‌സ്റ്റേഷന് സമീപം അവശനിലയില്‍ക്കണ്ട ദേശാടനപ്പക്ഷിയെ വനപാലകരായ രാഹുല്‍സിംഗ്, ഷംനാദ്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് അഞ്ചല്‍ മൃഗാസ്​പത്രിയില്‍ എത്തിക്കുകയായിരുന്നു. അപൂര്‍വമായി മാത്രം കണ്ടുവരുന്ന വുഡ് സ്റ്റോര്‍ക് ഇനത്തില്‍പ്പെട്ട ദേശാടനപ്പക്ഷിയാണെന്ന് ഡോക്ടര്‍ പറഞ്ഞു.പക്ഷിയുടെ കാലൊടിഞ്ഞ് തൂങ്ങിപ്പോയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിനായി പക്ഷിയെ അഞ്ചല്‍ ഫോറസ്റ്റ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്.


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: