Pages

Saturday, November 30, 2013

AGRICULTURE POSSIBLE IN MOON

ചന്ദ്രനില് കൃഷി ചെയ്യാന് നാസ;
വൈദ്യുതി ഉത്പാദിപ്പിക്കാന് ജപ്പാന്
ചന്ദ്രനില്‍ കൃഷിയിറക്കാന്‍ നാസ. ജപ്പാനാകട്ടേ ചന്ദ്രനില്‍നിന്നു വൈദ്യുതി "ഇറക്കുമതി" ചെയ്യും. പച്ചക്കറി വിത്തുകളുമായി നാസയുടെ മൂണ്‍ എക്‌സ്‌പ്രസ്‌ ലാന്‍ഡര്‍ 2015 ല്‍ യാത്ര തിരിക്കും. പ്രത്യേകം തയാറാക്കിയ ചേമ്പറിലാകും വിത്തുകള്‍ വളര്‍ത്തുക. ചേമ്പറില്‍ ജലസേചനത്തിനു പ്രത്യേക സംവിധാനമുണ്ടാകും. ചെടികളുടെ വളര്‍ച്ച ഭൂമിയില്‍നിന്നു പ്രത്യേകം നിരീക്ഷിക്കും. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണം, റേഡിയേഷന്‍ എന്നിവ ചെടികളെ എങ്ങനെ ബാധിക്കുമെന്നു പഠിക്കുകയാണു ലക്ഷ്യം. ഭാവിയില്‍ മനുഷ്യര്‍ക്കു ചന്ദ്രനില്‍ ജീവിക്കാനാവശ്യമായ സംവിധാനം ഒരുക്കുകയാണു നാസയുടെ ലക്ഷ്യം.
ചന്ദ്രനില്‍നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കുകയാണു ജപ്പാന്റെ ലക്ഷ്യം. ചന്ദ്രനില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ചു മൈക്രോവേവ്‌, ലേസര്‍ തരംഗങ്ങളുടെ സഹായത്തോടെ ഭൂമിയിലെത്തിക്കാനാണു ജാപ്പനീസ്‌ സ്‌ഥാപനമായ ഷിംസു കോര്‍പറേഷന്റെ നീക്കം. 10,927 കിലോമീറ്റര്‍ നീളവും 742 കിലോ മീറ്റര്‍ വീതിയുമുള്ള സോളാര്‍ പാനലുകള്‍ ചന്ദ്രനില്‍ സ്‌ഥാപിക്കാനാണു നീക്കം. 13,000 ടെറാവാട്‌സ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനാകുമെന്നാണു ജപ്പാന്‍ കമ്പനിയുടെ പ്രതീക്ഷ. ആഗോള താപനത്തെ ചെറുക്കാന്‍ തങ്ങളുടെ സാങ്കേതിക വിദ്യ സഹായിക്കുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ.

പ്രൊഫ്. ജോണ് കുരാക്കാ

No comments: