Pages

Saturday, November 30, 2013

വിജത്തേരിലേറി മംഗള്യാരന്‍ ചൊവ്വയിലേക്ക്

വിജത്തേരിലേറി മംഗള്യാരന് ചൊവ്വയിലേക്ക്
കെ.എസ്. വിപിനചന്ദ്രന്
               ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്യാ്ന്‍ ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഞായറാഴ്ച പുലര്ച്ചെര 12.49 ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്ത്തി യായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്യാതന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്.12.49 മുതലുള്ള 23 മിനിറ്റ് ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ആകാംക്ഷയോടെ കാത്തിരുന്ന സമയമാണ്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യപേടകം ചൊവ്വയിലേക്കുള്ള വഴിയില്‍ കയറുന്ന സമയം.ഇന്ത്യയില്‍ തയ്യാറാക്കിയ, ഇന്ത്യന്‍ റോക്കറ്റുകൊണ്ടുതന്നെ ഇന്ത്യന്‍ മണ്ണില്നിടന്ന് വിക്ഷേപിച്ച പര്യവേഷണ പേടകമാണ് മംഗള്യാുന്. നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്നിനന്ന് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റ് മംഗള്യാ്നെ എത്തിച്ചത്ഭൂമിയില്നിനന്ന് 23550 കിലോമീറ്റര്വ്രെ അകലമുള്ള ദീര്ഘയവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്യാചന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്ഘ്വൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 192919 കിലോമീറ്റര്വയരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അതു ഭൂമിയെ വലംവെച്ചത്.
                ഉപഗ്രഹത്തെ ഭൂമിയുടെ ആകര്ഷലണത്തില്നിുന്നു മോചിപ്പിച്ചയയ്ക്കുക എന്ന ഏറ്റവും നിര്ണാതയകമായ പ്രവര്ത്തേനമാണ് ഞായറാഴ്ച ഐ.എസ്.ആര്‍.ഒ. ചെയ്തത്. 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 23 മിനിറ്റ് എഞ്ചിന്‍ പ്രവര്ത്തിുപ്പിച്ചാണ് മംഗള്യാരനെ സൗരഭ്രമണപഥത്തിലെത്തിച്ചത്.ഇപ്പോള്‍ മംഗള്യാലന്‍ ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. സൗരയൂഥത്തിലെ ഗ്രഹമായ ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. 2014 സപ്തംബര്‍ 24 ന് മംഗള്യായന്‍ ചൊവ്വയ്ക്കടുത്തെത്തും. അപ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കു ചെയ്യാനുള്ളതും വളരെ നിര്ണാായക പ്രവൃത്തിയാണ്. ദ്രവയിന്ധന എഞ്ചിന്‍ വീണ്ടും പ്രവര്ത്തി പ്പിക്കും. മംഗള്യാകന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്കു ചുറ്റുമുള്ള ദീര്ഘതവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്. മറ്റു രാജ്യങ്ങളുടെ മിക്ക ചൊവ്വാദൗത്യങ്ങളും തകര്ന്നളത് ഭൂഗുരുത്വാകര്ഷലണം മറികടക്കാനുള്ള ശ്രമത്തിലാണ്. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനു 450 കോടിയോളം രൂപയാണു ചെലവ്. പണച്ചെലവിന്റെ കുറവിലും ഇന്ത്യയുടെ ദൗത്യം വേറിട്ടുനില്ക്കു ന്നു. യു.എസ്സിന്റെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിനായത് ഒന്നരക്കൊല്ലത്തോളം മാത്രം.


പ്രൊഫ്‌ . ജോണ്‍ കുരാക്കാർ

No comments: