ജാമ്യമോ
ഈടോ ഇല്ലാതെ
7.5
ലക്ഷം വരെ പഠനവായ്‌പ
പഠനവായ്പയ്ക്ക്
ജാമ്യം നല്‍കാന്‍ പ്രത്യേകനിധി
നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി രൂപവത്കരിച്ചു

എം.കെ.
അജിത്കുമാര്‍
വിദ്യാഭ്യാസ
വായ്പയ്ക്കുള്ള ബാങ്കുകളുടെ ഈട്- ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച നയം കേന്ദ്രം
ഉദാരമാക്കുന്നു.ഇതനുസരിച്ച് മൂന്നാമതൊരാളുടെ ജാമ്യമോ ഈടോ ഇല്ലാതെ ഏഴരലക്ഷം
രൂപവരെ പഠനവായ്പ നല്‍കും. വിദ്യാഭ്യാസം, വൈദഗ്ധ്യവികസനം എന്നിവയ്ക്കുവേണ്ടി
രൂപവത്കരിക്കുന്ന 'നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി'(എന്‍.സി.ജി.ടി.സി.)
ആയിരിക്കും ഇനി വായ്പകള്‍ക്ക് ജാമ്യം നില്‍ക്കുക. എന്‍.സി.ജി.ടി.സി.
രൂപവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ഇപ്പോള്‍ ജാമ്യമില്ലാതെ നാലുലക്ഷം രൂപവരെയാണ് പഠനവായ്പ നല്‍കുന്നത്. നാലുലക്ഷം
മുതല്‍ ഏഴര ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് മൂന്നാമതൊരാളുടെ ജാമ്യം ആവശ്യമാണ്.
രാജ്യത്തിനകത്തുള്ള പഠനത്തിന് പരമാവധി 10 ലക്ഷം രൂപയും വിദേശത്തുള്ള പഠനത്തിന്
പരമാവധി 20 ലക്ഷം രൂപയും ആണ് വായ്പ നല്‍കുന്നത്.
എന്‍.സി.ജി.ടി.സി.യുടെ കീഴില്‍ 2,500 കോടി രൂപയുടെ പ്രത്യേകനിധി ഉണ്ടാക്കും. ധന, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെയും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെയും പങ്കാളിത്തത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. നാലുലക്ഷം മുതല്‍ ഏഴര ലക്ഷം രൂപ വരെയുള്ള വായ്പയുടെ കുടിശ്ശികയുടെയും പലിശയുടെയും 75 ശതമാനത്തിനായിരിക്കും ജാമ്യം. ഏഴരലക്ഷം രൂപയ്ക്ക് മേലുള്ള വായ്പയ്ക്ക് നിധിയുടെ ജാമ്യം ഉണ്ടാവില്ല. ഇതോടെ കൂടുതല്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കാനും പലിശയിളവ് ഏര്‍പ്പെടുത്താനും ബാങ്കുകള്‍ തയ്യാറാകുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ ഒരു പങ്ക് പഠനവായ്പകളാണ്. കഴിഞ്ഞകൊല്ലം പഠന വായ്പയുടെ അഞ്ചുശതമാനത്തോളം കിട്ടാക്കടമായിരുന്നു. ഇക്കൊല്ലം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 53,520 കോടി രൂപ ബാങ്കുകള്‍ പഠന വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. മൊത്തം 25 ലക്ഷം വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. പഠനവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശയിളവ് നല്‍കുന്ന പദ്ധതി മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ താഴെയാണെങ്കിലാണ് ഇതുപ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.
വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് മൊറട്ടോറിയം ഉള്ള കാലത്തെ (വിദ്യാര്‍ഥിപഠനം തുടര്‍ന്നുകൊണ്ടിരിക്കുന്ന കാലം) പലിശയ്ക്കാണ് ഇളവ് . ഇതിനായി മന്ത്രാലയം ഓരോ വര്‍ഷവും 1,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്. ഈ പദ്ധതി ഇനി തുടരുമോയെന്ന് വ്യക്തമല്ല. എന്‍.സി.ജി.ടി.സി.യുടെ നിധിയിലേക്ക് ഈ തുക കൈമാറുമെന്നാണ് സൂചന.

പ്രൊഫ്. ജോണ്‍ കുരാക്കാർ
1 comment:
Sir pharm d coursinu loan tharukille
Post a Comment