Pages

Tuesday, November 26, 2013

തെങ്ങിന്റെ ഡോക്ടർ എന്ന് അറിയപ്പെടുന്ന മൈലം താമരക്കുടി കുറ്റിവിളവീട്ടിൽ മാർട്ടിന

തെങ്ങിന്റെ ഡോക്ട എന്ന് അറിയപ്പെടുന്ന
മൈലം താമരക്കുടി കുറ്റിവിളവീട്ടി മാർട്ടിന

തെങ്ങ് പരിചരണം വഴി തെങ്ങിന്റെ ഡോക്ടർ എന്ന് അറിയപ്പെടുന്ന മൈലം താമരക്കുടി കുറ്റിവിളവീട്ടിൽ മാർട്ടിന (29)യാണ് ആണുങ്ങളെ വെല്ലുന്ന രീതിയിൽ തെങ്ങുകയറി ചരിത്രം കുറിക്കുന്നത്.മാർട്ടി​നയുടെ പറമ്പിൽ തേങ്ങയിടാൻ വന്ന തെങ്ങുകയറ്റക്കാരൻ കൂലിക്കൊപ്പം ഒരുകുപ്പി മദ്യംകൂടി ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ തേങ്ങയിടില്ലെന്ന് പറഞ്ഞു. തെങ്ങുകയറ്റം ആണുങ്ങളുടെ പണിയാണിതെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഈ വെല്ലുവിളിയാണ് മാർട്ടിനെയെ തെങ്ങുകയറ്റക്കാരിയാക്കിയത്. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ തെങ്ങുകയറ്റ പരിശീലന ക്ലാസിൽ ചേർന്ന മാർട്ടി​ന പരിശീലനം പൂർത്തിയാക്കി തെങ്ങുകയറ്റ യന്ത്രവും സ്വന്തമാക്കി.
ഡ്രൈവിംഗ് സ്‌കൂളിൽ ഇൻസ്ട്രക്ടറായി ജോലി നോക്കി വരികയായിരുന്നു അതുവരെ മാർട്ടിന. യന്ത്രം ഉപയോഗിച്ച് നൂറിൽപ്പരം തെങ്ങുകളിൽ ഒരുദിവസം ഇപ്പോൾ മാർട്ടിന കയറും. ഒരു തെങ്ങിന് 25 രൂപക്ക് മുകളി​ൽ കൂലി​ ലഭി​ക്കും. ഒരുദിവസം ശരാശരി 1500 രൂപയാണ് മാർട്ടിനയുടെ വരുമാനം. വൈ.എം.സി കൊട്ടിയം, നീണ്ടകര ശ്രേയസ്, ചങ്ങാതിക്കൂട്ടം, താമരക്കുടി ശിവവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ എന്നി​വി​ടങ്ങളി​ൽ മാർട്ടിന തെങ്ങുകയറ്റ പരിശീലന ക്ലാസെടുക്കുന്നുണ്ട്.തേങ്ങയിടുന്നതിനൊപ്പം തെങ്ങിന്റെ തലപ്പ് വൃത്തിയാക്കൽ, രോഗ-കീടബാധ മനസിലാക്കൽ തുടങ്ങി തെങ്ങുപരിപാലനത്തെക്കുറി​ച്ച് ക്ലാസും നൽകിയിട്ടേ മാർട്ടിന മടങ്ങാറുള്ളൂ. നാളി​കേര വികസന ബോർഡ് നൽകിയ ഇരുചക്ര വാഹനത്തിലാണ് മാർട്ടിന തേങ്ങയിടാൻ പോകുന്നത്. ഇവർ പരിശീലനം നൽകിയ അൻപതോളം സ്ത്രീകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തേങ്ങയിടുന്നുണ്ട്. മാർട്ടിനയെ മാതൃകയാക്കി നി​രവധി സ്ത്രീകൾ ഇപ്പോൾ ഈ തൊഴിലിനെത്തുന്നുണ്ട്. കേരള കാർഷിക സർവകലാശാലയുടെ ശാസ്‌ത്രോപദേശക സമിതി യോഗം മാർട്ടിനയെ മികച്ച ട്രെയിനർക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: