അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള് കായിക മേള
കോതമംഗലം സെന്റ് ജോര്ജ് സ്കൂള് കിരീടം നിലനിര്ത്തി.
എറണാകുളം:
അമ്പത്തിയേഴാമത് സംസ്ഥാന സ്കൂള് കായിക
മേളയില് കോതമംഗലം സെന്റ് ജോര്ജ്
സ്കൂള് കിരീടം നിലനിര്ത്തി. നൂറിലേറെ
പോയിന്റുമായാണ് സെന്റ് ജോര്ജ് ഒന്നാം
സ്ഥാനത്തെത്തിയത്. തുടര്ച്ചയായ ഏഴാം തവണയാണ് സെന്റ്
ജോര്ജ് ചാമ്പ്യന്പട്ടം നേടുന്നത്. എറണാകുളത്തിന്റെ മാര്
ബേസിലിനാണ് രണ്ടാം സ്ഥാനം. എറണാകുളം
ജില്ലയാണ് ഏറ്റവും കൂടുതല് പോയിന്റുമായി
ജില്ലാതല കിരീടം നേടി. 250 പോയിന്റ്.
28 സ്വര്ണം, 23 വെള്ളി, 27 വെള്ളി എന്നിങ്ങനെയാണ്
മെഡല് നില. കഴിഞ്ഞ വര്ഷത്തെ
ചാമ്പ്യന്മാരായ പാലക്കാട് ജില്ല 202 പോയിന്റുമായി
രണ്ടാം സ്ഥാനം നേടി. 107 പോയിന്റുമായി
കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. ഇനി
മൂന്ന് മത്സരങ്ങള് കൂടി അവശേഷിക്കുന്നുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment