സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിനു പുതിയ അരമന
വഗ്ഗീസ്സ് പടനിലം
മലങ്കര ഓര്‍ത്ത്ഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം പുതിയതായി വാങ്ങിയ ഓര്‍ത്ത്ഡോക്സ് സെന്ററിലേക്ക് നവംബര്‍ 30 ശനിയാഴ്ച മാറും. സെന്ററിലെ താത്കാലിക ചാപ്പലില്‍ രാവിലെ 8 മണിക്ക്പ്രഭാത നമസ്കാരവും തുടന്ന് വിശുദ്ധ കുര്‍ബ്ബാനയും തുടന്ന് അരമന കൂദാശയും നടത്തും. ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് ശുശ്രൂഷകള്ക്ക്ാ കാര്മിുകത്വം വഹിക്കും. ക്രമീകരണങ്ങള്‍ക്ക് ഗീവഗ്ഗീസ് അരൂപ്പാല കോറെപ്പിസ്ക്കോപ്പ ജനറല്‍ കണ്വീ്നറും എല്സഗണ് സാമുവേല്‍ കോഡിനേറ്ററുമായി വിവിധ കമ്മിറ്റികള്‍ പ്രവര്ത്തികച്ചു വരുന്നു. ഊര്‍ശ്ലേം ഓര്ത്തരഡോക്സ് സെന്റര്‍ എന്ന് നാമകരണം ചെയ്തിട്ടുളള ഈ ഓര്ത്തരഡോക്സ് സമുച്ചയം ഫോട്ട് ബെന്റ് കൗണ്ടിയില്‍ ബീസ്ലി സിറ്റിയുടെയും റോസന്‍ ബര്‍ഗ്് സിറ്റിയുടെയും അതിര്ത്തികയിലായി നൂറ് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സമുച്ചയത്തില്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെ അരമന, ചാപ്പല്‍, ഓര്ത്തയഡോക്സ് മ|സിയം,വൈദിക പരിശീലന സ്ഥാപനം, ആശ്രമം, യൂത്ത് സെന്റര്‍, ഓര്ത്തപഡോക്സ് സഭാംഗംങ്ങള്ക്കാ്യി താമസിക്കുന്നതിനുള്ള ഓര്ത്തപഡോക്സ് വില്ലേജ്, റിട്ടയര്മെകന്റ് ഹോം, പ്രിലിമിനറി ഹെല്‍ത്ത് സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനം എന്നിവയൊക്കെ ഭാവിയില്‍ ഉണ്ടാക്കും വിധം പദ്ധതികള്‍ രൂപീകരിക്കും. 7200 ചതുരശ്ര അടിയുള്ള അരമനയും, 2500 ച.അടിയുള്ള താത്കാലിക ചാപ്പലും, ഗസ്റ്റ് ഹൗസും, തടാകവും, ആണ് ഈ സമുച്ചയത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്. അരമന കൂദാശയില്‍ പങ്കെടുക്കുന്നവക്കായി മര്‍ത്ത മറിയം സമാജം സ്നേഹ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment