എടിഎം അക്രമണം:
യുവതിയുടെ ഫോണുമായി ഒരാള്‍ പിടിയില്‍
എടിഎം ബൂത്തിനകത്ത് വെച്ച് ക്രൂരമായ ആക്രമണത്തിനിരയായ
മലയാളി യുവതിയുടെ ഫോണ്‍
കണ്ടെത്തി. ഈ ഫോണ്‍ കൈവശമുണ്ടായിരുന്ന യുവാവിനെ
പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് യുവതിയുടെ
ഫോണ്‍ കണ്ടെത്തിയത്.
യുവതിയില്‍ നിന്നും മോഷ്ടിച്ച
ഫോണ്‍ അക്രമി
വില്‍ക്കുകയായിരുന്നു. ഇത് വാങ്ങിയ
ആളാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. അക്രമിക്കായി
ആന്ധ്ര്, ഗോവ, കേരള, മഹാരാഷ്ട്ര,
തമിഴ്നാട്
എന്നിവിടങ്ങളില്‍ പോലീസ് സംഘം
തിരച്ചില്‍ നടത്തുന്നുണ്ട്. കോര്പ്പറേഷന് സര്‍ക്കിളിലെ എല്‍.ഐ.സി.
ബില്‍ഡിങ്ങിന്റെ
താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം. ബൂത്തില്‍ ചൊവ്വാഴ്ച രാവിലെ
7.10നാണ് സംഭവം. പണമെടുക്കാന്‍
എ.ടി.എം.
ബൂത്തില്‍ കയറിയ ജ്യോതി
ഉദയയുടെ പിന്നാലെയെത്തിയ യുവാവ് ഷട്ടര്‍
താഴ്ത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം എടുത്തുതരാന്‍ ആവശ്യപ്പെട്ടു. ഇതിന്
തയ്യാറാകാതിരുന്ന ജ്യോതിയെ വടിവാള്‍
ഉപയോഗിച്ച് വെട്ടി. ബാഗുമായി പുറത്തുകടന്ന
അക്രമി ഷട്ടര്‍ താഴ്ത്തിയതിനാല്‍ സംഭവം ആരും
അറിഞ്ഞില്ല. മൂന്നുമണിക്കൂറിനുശേഷം കൗണ്ടറില്‍നിന്ന്
രക്തം ഒലിച്ചിറങ്ങുന്നത് കണ്ടവരാണ് പോലീസിനെ വിവരം
അറിയിച്ചത്.എടിഎം ബൂത്തിനുള്ളില്‍
മലയാളി യുവതി ക്രൂരമായി ആക്രമണത്തിനിരയായ
സംഭവത്തില്‍ യുവതിയുടെ ഫോണ്‍ കണ്ടെത്തി. ആന്ധ്രാപ്രദേശില്‍ നിന്നാണ്
യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍
കൈവശമുണ്ടായിരുന്ന യുവാവിനെ പോലീസ്
കസ്റ്റഡിയില്‍ എടുത്തു. യുവതിയില്‍ നിന്നും മോഷ്ടിച്ച
ഫോണ്‍ അക്രമി
വില്‍ക്കുകയായിരുന്നു.
ഇത് വാങ്ങിയ
ആളാണ് കസ്റ്റഡിയില്‍ ഉള്ളത്.
ബാഗുമായി പുറത്തുകടന്ന അക്രമി ഷട്ടര്‍
താഴ്ത്തി
സ്ഥലം
വിട്ടതിനാല്‍ സംഭവം ആരും
അറിഞ്ഞില്ല. മൂന്നുമണിക്കൂറിനുശേഷം കൗണ്ടറില്‍നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കണ്ടവരാണ്
പോലീസിനെ വിവരം അറിയിച്ചത്.
അക്രമിയെ കുറിച്ച് വിവരം
നല്കുന്നവര്ക്കായി
കര്‍ണാടകാ
സര്‍ക്കാര്‍ ഒരുലക്ഷം രൂപ
ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടയില്‍ യുവതിയുടെ നില
മെച്ചപ്പെട്ടതായി വിവരമുണ്ട്. കുടുംബാംഗങ്ങളുമായി
ഇവര്‍ സംസാരിച്ചു
തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment