സ്ത്രീകളുടെ സ്വന്തംബാങ്ക്;
ആദ്യശാഖ ലക്നൗവില്‍
വനിതകള്‍ക്ക് വേണ്ടി വനിതകള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഭാരതീയ മഹിളാ ബാങ്കിന്റെ
ആദ്യ ബ്രാഞ്ച്
ലക്നൗവില്‍ തുറന്നു. പ്രധാനമന്ത്രി
മന്‍മോഹന്‍സിംഗും
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും
ചേര്‍ന്ന് മുംബൈയില്‍
നിന്നും വീഡിയോ കോണ്‍ഫറന്‍സ്
വഴിയാണ് ഉദ്ഘാടനം ചെയ്തത്.
ധനമന്ത്രി പി ചിദംബരത്തിന്റെ
സാന്നിദ്ധ്യവും ഉണ്ടായിരുന്നു.വനിതകള്‍ക്ക് വേണ്ടി വനിതാജീവനക്കാര്‍ കൂടുതല്‍
വരുന്ന രീതിയില്‍ കേന്ദ്ര
സര്‍ക്കാരാണ് മഹിളാ ബാങ്ക് വിഭാവനം ചെയ്തിട്ടുള്ളത്. വനിതകള്‍ക്ക്
സാമ്പത്തിക വികാസവും വളര്‍ച്ചയും നല്കി സാമ്പത്തികമേഖലയെ
ശാക്തീകരിക്കുക
ലക്ഷ്യമിട്ടാണ് ബാങ്ക്
സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്.
ഇതിനായി 1,000 കോടി രൂപ മാറ്റി
വെച്ചതായി 2012 -13 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍
ഉഷാ അനന്തസുബ്രഹ്മണ്യനെ ബാങ്കിന്റെ ചെയര്‍പേഴ്സണും
മാനേജിംഗ് ഡയറക്ടറുമായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ബാങ്കിന്റെ
എട്ട് ബോര്‍ഡ് മെമ്പര്‍മാരായും നിയോഗിച്ചിട്ടുള്ളത്
വനിതകളെയാണ്. ഡല്‍ഹിയിലാണ് ബാങ്കിന്റെ
ഹെഡ്ഓഫീസ്.
ഗുവാഹത്തി,
കൊല്‍ക്കത്ത,
ചെന്നൈ, ബാംഗ്ളൂര്‍, അഹമ്മദാബാദ്
എന്നിവിടങ്ങളിലാണ് മറ്റ്
ബ്രാഞ്ചുകള്‍. ഡല്‍ഹിയിലും ഇന്‍ഡോറിലും ശാഖകള്‍
തുറക്കാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇലക്ഷന്
കമ്മീഷന് എതിര്‍ത്തതിനെ തുടര്‍ന്ന്
പദ്ധതി ഉപേക്ഷിച്ചു. ശാഖകള്‍ തുറന്നത് മുന്‍
പ്രാധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിലാണെന്നത് യാദൃശ്ചികതയായി.2014 മാര്‍ച്ച്
31 നകം രാജ്യത്തുടനീളമായി ഇത്തരത്തില്‍ 25 ശാഖകള്‍ തുറക്കാനാണ്
സര്‍ക്കാരിന്റെ
പദ്ധതി. എന്നാല്‍ ആദ്യ
വര്‍ഷത്തെ
പ്രവര്‍ത്തനം
കൊണ്ട് സാറ്റലൈറ്റ്,
മൊബൈല്‍ ബ്രാഞ്ചുകള്‍
ഉള്‍പ്പെടെ
39 ബ്രാഞ്ചുകളും 127 എടിഎമ്മും 33,299 ഇടപാടുകാരേയുമാണ് ബാങ്ക്
ലക്ഷ്യമിടുന്നത്. ജീവനക്കാര്‍ക്ക്
വേണ്ടി സെപ്തംബറില്‍ വിളിച്ച
വിജ്ഞാപന
പ്രകാരം 105 പേരെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment